വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ് സര്‍വകലാശാല
ബി.ബി.എ പ്രോജക്ട്/വൈവ: സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ബി.എക്ക് മടപ്പള്ളി ഗവ. കോളജില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ജൂണ്‍ 13, 20 തീയതികളില്‍ പ്രോജക്ടുകള്‍ കോഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. എൻറോള്‍മെൻറ് നമ്പര്‍ ക്രമത്തില്‍ വൈവക്ക് ഹാജരാകേണ്ട സ്ഥലവും സമയവും വെബ്സൈറ്റില്‍ ലഭിക്കും. വിദ്യാർഥികള്‍ വെബ്സൈറ്റ് പരിശോധിച്ച് മാത്രം ബന്ധപ്പെട്ട കേന്ദ്രത്തില്‍ ഹാജരാകുക. മറ്റുള്ള സപ്ലിമെൻററി, സ്ട്രീം ചേഞ്ച്, റീ അഡ്മിഷന് വിദ്യാർഥികള്‍ ജൂണ്‍ 20ന് ഉച്ചക്ക് ഒന്നിന് മടപ്പള്ളി ഗവ. കോളജില്‍ പ്രോജക്ട് സമര്‍പ്പിച്ച് വൈവക്ക് ഹാജരാകണം.
പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷന് (2017 പ്രവേശനം) നാലാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷ ജൂലൈ ഏഴിന് ആരംഭിക്കും.
എം.എ ഹിസ്റ്ററി വൈവ
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) ഡെസര്ട്ടേഷന് മൂല്യനിര്‍ണയവും വൈവയും ജൂണ്‍ 16 മുതല്‍ 29 വരെ വിവിധ കേന്ദ്രങ്ങളില്‍ .
കുസാറ്റ്
ഗസ്റ്റ് അധ്യാപകർ
കൊച്ചി: കുസാറ്റ് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ മാനേജ്മെൻറ്, ഇംഗ്ലീഷ്, കോമേഴ്സ്, നിയമം വിഷയങ്ങളില്‍ െഗസ്റ്റ് അധ്യപകരുടെ പാനല്‍ പുതുക്കുന്നതിന് യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും നിര്‍ദിഷ്ട അപേക്ഷ ഫോറവും www.cusat.ac.in/careers.php വെബ്സൈറ്റിൽ/ലിങ്കില്‍ ലഭ്യമാണ്. ജൂണ്‍ 25ന് മുമ്പ് അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.