കേന്ദ്ര സായുധസേനകളിൽ കാൽലക്ഷം ഒഴിവുകൾ
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സായുധ സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി), നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വിജ്ഞാപനം https://ssc.nic.inൽ. ആകെ ഒഴിവുകൾ 24639.
സേനകളും ഒഴിവുകളും: ബി.എസ്.എഫ് -പുരുഷൻ -8922, വനിതകൾ -1575, സി.ഐ.എസ്.എഫ് -പുരുഷന്മാർ -90, വനിതകൾ -10, സി.ആർ.പി.എഫ് -പുരുഷന്മാർ 8380, വനിതകൾ 531, സശസ്ത്ര സിമബൽ-പുരുഷന്മാർ -1041, വനിതകൾ 243, ഇന്തോ തിബത്തൻ ബോർഡർ പൊലീസ്: പുരുഷന്മാർ -1371, വനിതകൾ 242, അസം റൈഫിൾസ് റൈഫിൾമാൻ: പുരുഷന്മാർ 1697, വനിതകൾ -0, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്: പുരുഷന്മാർ 78, വനിതകൾ -25, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ -ശിപായി - ഒഴിവുകൾ 164.
ശമ്പളനിരക്ക്: 21,700-69,100 രൂപ, ശിപായി -18,000-56,900 രൂപ. യോഗ്യത: പത്താം ക്ലാസ് -എസ്.എസ്.എൽ.സി /തത്തുല്യം. പ്രായപരിധി: 18-23. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
ശാരീരിക യോഗ്യതകൾ: ഉയരം പുരുഷന്മാർ 170 സെന്റിമീറ്റർ, നെഞ്ചളവ് 80-85 സെ.മീറ്റർ. വനിതകൾ: ഉയരം 157 സെ.മീറ്റർ. പ്രായത്തിനും ഉയരത്തിനും അനുസ്യൂതമായ ഭാരവുമുണ്ടാകണം. വൈകല്യങ്ങൾ പാടില്ല. അപേക്ഷാ ഫീസ് 100 രൂപ. എസ്.സി/എസ്.ടി/വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷ ഓൺലൈനായി നവംബർ 30വരെ സമർപ്പിക്കാം. ഡിസംബർ ഒന്നുവരെ ഫീസ് സ്വീകരിക്കും. 2023 ജനുവരിയിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.