ഫുഡ് കോർപറേഷനിൽ 5043 ഒഴിവ്
text_fieldsകേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ്കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) മേഖലാടിസ്ഥാനത്തിൽ നോൺഎക്സിക്യൂട്ടീവുകളെ റിക്രൂട്ട് ചെയ്യുന്നു. (പരസ്യ നമ്പർ 01/2022-FCI കാറ്റഗറി III) വിവിധ തസ്തികകളിലായി ആകെ 5043 ഒഴിവുകളുണ്ട്. രാജ്യത്തെ ഡിപ്പോകളിലും ഓഫീസുകളിലുമാണ് നിയമനം. തസ്തികകളും ഒഴിവുകളും ചുവടെ: റിക്രൂട്ട് മെന്റ് വിജ്ഞാപനം www. fci.gov.in-ൽ.
• വടക്കൻ മേഖല: ജൂനിയർ എൻജിനീയർ സിവിൽ -22, ഇലക്ട്രിക്കൽ/മെക്കാനിക്കൽ -8. ശമ്പളനിരക്ക്: 34000-1034000 രൂപ. സ്റ്റെനോ ഗ്രേഡ് -2. ഒഴിവുകൾ: 43, ശമ്പളം: 30500-88100 രൂപ; അസിസ്റ്റന്റ് ഗ്രേഡ് -3 (ജനറൽ 463, അക്കൗണ്ട്സ് -142, ടെക്നിക്കൽ -611, ഡിഷോട്ട് -1063, ഹിന്ദി -36). ശമ്പളനിരക്ക്: 28200-79200 രൂപ.
• തെക്കൻ മേഖല -ജെ.ഇ സിവിൽ -5, സ്റ്റെനോ ഗ്രേഡ് -2, ഒഴിവുകൾ -8, അസിസ്റ്റന്റ് ഗ്രേഡ് (AG) -3 (അക്കൗണ്ട്സ് -107, ജനറൽ -155, ടെക്നിക്കൽ -257, ഡിഷോട്ട് -435, ഹിന്ദി -22)
• കിഴക്കൻ മേഖല -ജെ.ഇ. -സിവിൽ -7, ഇലക്ട്രിക്കൽ/മെക്കാനിക്കൽ -2, സ്റ്റെനോ ഗ്രേഡ് -2, ഒഴിവുകൾ -8, AG -3 (ജനറൽ -185, അക്കീണ്ട്സ് -72, ടെക്നിക്കൽ -194, ഡിഷോട്ട് -283, ഹിന്ദി -17).
• പടിഞ്ഞാറൻ മേഖല - ജെ.ഇ സിവിൽ -5, ഇലക്ട്രിക്കൽ/മെക്കാനിക്കൽ -2, സ്റ്റെനോ, ഗ്രേഡ് -2, ഒഴിവുകൾ -9, AG -3 (ജനറൽ -92, അക്കൗണ്ട്സ് -45, ടെക്നിക്കൽ -296, ഡിഷോട്ട് -258, ഹിന്ദി -6).
• വടക്കു-കിഴക്കൻ മേഖലാ -ജെ.ഇ -സിവിൽ -9, ഇലക്ട്രിക്കൽ/മെക്കാനിക്കൽ -3, സ്റ്റെനോ ഗ്രേഡ് -2, ഒഴിവുകൾ -5, AG -3 (ജനറൽ -53, അക്കൗണ്ട്സ് -40, ടെക്നിക്കൽ -48, ഡിഷോട്ട് -15, ഹിന്ദി -12).
യോഗ്യത:ജെ.ഇ-സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ- ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം -www. fci.gov.in-ൽ അപേക്ഷ നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 5 വരെ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.