ഇനി ഓർമകൾ കരുത്താക്കി പറക്കാം
text_fieldsപുതിയ ഉയരങ്ങൾ തേടിപ്പോകുമ്പോൾ നഷ്ടമാകുന്ന ചിലതുണ്ട്. പക്ഷേ അവയെല്ലാം മനോഹരങ്ങളായ ഓർമകളായിരിക്കും, സ്വന്തം നാടിനെപ്പോലെ. ലോകത്തിന്റെ ഏതുകോണിലിരുന്നാലും മലയാളത്തനിമ ഹൃദയത്തിൽസൂക്ഷിക്കുന്നവരാണ് കേരളീയർ. കൂടുവിട്ട് കൂടുമാറുമ്പോൾ സ്വന്തം നാടും വീടും നൽകുന്ന ആത്മവിശ്വാസമാണ് ഓരോരുത്തരെയും ശക്തിപ്പെടുത്തുന്നതും. പുത്തൻ സാധ്യതകളും പുതിയലോകവും തേടി പറക്കാനുള്ള യാത്രകളിൽ കരുത്താകുന്ന ഈ ഓർമകളെ ആഘോഷമാക്കുകയാണ് ദ വൈറ്റ് സ്കൂൾ ഇന്റർനാഷനൽ. കേരളത്തിന്റെ പൈതൃകം ആഘോഷിക്കുന്നതിനൊപ്പം ഉയരങ്ങൾ കീഴടക്കാൻ കരുത്താകുന്ന ഓർമകളെയും വിദ്യാർഥികളുടെ യാത്രകളെയും ആഘോഷമാക്കുകയാണിവിടെ.
ഗൃഹാതുരമായ ഓർമകൾ പങ്കുവെക്കുന്നതാണ് കേരളപിറവിയോട് അനുബന്ധിച്ച് ദ വൈറ്റ് സ്കൂൾ ഇന്റർനാഷനൽ പുറത്തിറക്കിയ വിഡിയോ. പൂർണമായും റസിഡൻഷ്യൽ വിദ്യാഭ്യാസമാണ് വൈറ്റ് സ്കൂൾ പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽനിന്നും മാറിനിൽക്കുന്നതിന്റെ മാനസികബുദ്ധിമുട്ടിനെ അവതരിപ്പിക്കുന്നതിനൊപ്പം നാടിന്റെയും വീടിന്റെയും നല്ല ഓർമകളെകൂടി ചിത്രീകരിച്ചിരിക്കുകയാണിവിടെ. rhydigm ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ കരിയർ പടുത്തുയർത്തുന്നതിനായി ഓരോ വിദ്യാർഥിക്കും ഏതെങ്കിലും ഒരു ഘട്ടത്തിൽ വീടും നാടുംവിട്ട് മാറിനിൽക്കേണ്ടതായി വരും. നല്ല വിദ്യാഭ്യാസത്തിനൊപ്പം പോസിറ്റീവ് അന്തരീക്ഷംകൂടി ലഭിക്കുമ്പോൾ വീടും നാടുംവിട്ട് മാറിനിൽക്കുന്നതിന്റെ വിഷമത്തെ ഒരു പരിധിവരെ മാറ്റിനിർത്താൻ സാധിക്കും. ഇത്തരത്തിൽ നല്ല വിദ്യാഭ്യാസത്തിനായി വൈറ്റ് സ്കൂൾ ഇന്റർനാഷനലിൽ എത്തിച്ചേരുന്ന വിദ്യാർഥികളുടെ മനക്കരുത്തിനെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഈ വിഡിയോയിൽ.
വിദ്യാഭ്യാസ രംഗത്ത് ഹൈലൈറ്റ് ഗ്രൂപ്പ് അഭിമാനകരമായ നടത്തുന്ന മുന്നേറ്റമാണ് ദ വൈറ്റ് സ്കൂൾ ഇന്റർനാഷനൽ. എൽ.കെ.ജി മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളുണ്ടിവിടെ. ഐബി,എഡക്സൽ, സി.ബി.എസ് .ഇ, സിലബസുകളാണ് ഫോളോ ചെയ്യുന്നത്. പഠനത്തോടൊപ്പം വിദ്യാർഥികളുടെ താൽപര്യവും കണക്കിലെടുത്താണ് ഇവിടുത്തെ പാഠ്യരീതി. വിവിധ വിഷയങ്ങളിൽ ഇഷ്ടമുള്ളത് കുട്ടികൾക്ക് തെരഞ്ഞെടുത്ത് പഠിക്കാം. കാണാതെപഠിക്കുന്ന ടിപ്പിക്കൽ പഠനരീതികളിൽനിന്ന് മാറി ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം പഠിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണിവിടെ. വെറും അക്കാദമിക്ക് കഴിവുകളുടെ പിറകെ മാത്രം പോകാതെ പ്രായോഗിക പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള സിലബസുകൾ ഇവിടെയുണ്ട്. ‘ഹോളിസ്റ്റിക് എജുക്കേഷൻ’ എന്നത് നമ്മുടെ നാട്ടിലും സാധ്യമാവും എന്ന് തെളിയിക്കുകകൂടിയാണ് ദ വൈറ്റ് സ്കൂൾ. കേരളത്തിലെ ആദ്യ IB Continuum സ്കൂൾ എന്ന പേരും ദ വൈറ്റ് സ്കൂളിന് സ്വന്തമാണ്. മൂന്ന് സിലബസുകൾ ഓഫർ ചെയ്യുന്ന കേരളത്തിലെ ഏക സ്കൂളും ദ വൈറ്റ് സ്കൂൾ തന്നെ.
വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യവും സ്കൂൾ ഓഫർ ചെയ്യുന്നുണ്ട്.
കാണാതെ പഠിച്ച് ഉത്തരമെഴുതി പരീക്ഷ പാസാകുന്ന രീതിയിൽനിന്ന് തികച്ചും വ്യത്യസ്തമായി ഓരോ വിദ്യാർഥികളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, അവരുടെ അഭിരുചി കണ്ടെത്തി പ്രായോഗിക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ദ വൈറ്റ് സ്കൂൾ ഐ.ബി കരിക്കുലത്തിലൂടെ ലക്ഷ്യംവെക്കുന്നത്. അതിനനുസരിച്ചുതന്നെയാണ് സിലബസുകളും.
മൂന്നു മുതൽ ആറു വരെ വയസ് പ്രായമുള്ള കുട്ടികൾക്കായി ലോവർ സ്കൂൾ ഏർളി ഇയേഴ്സ് പ്രോഗ്രാം, ആറുമുതൽ 10 വയസ് വരെ പ്രായമായവർക്ക് ഐ.ബി പ്രൈമറി ഇയേഴ്സ് പ്രോഗ്രാം, 11 മുതൽ 16 വയസുവരെ പ്രായമായവർക്ക് ഐ.ബി മിഡിൽ ഇയേഴ്സ് പ്രോഗ്രാം, 16 മുതൽ 19 വയസുവരെ ഐ.ബി ഡിപ്ലോമ പ്രോഗ്രാം തുടങ്ങിയവയാണ് ദ വൈറ്റ് സ്കൂൾ കരിക്കുലത്തിലുള്ളത്. ഇവിടെ വിദ്യാർഥികൾക്ക് അവർക്ക് താൽപര്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരങ്ങളുമുണ്ടാകും. കൗൺസിലിങ് പ്ലേസ്മെന്റ് സംവിധാനങ്ങളും ദ വൈറ്റ് സ്കൂൾ മുന്നോട്ടുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.