'മറ്റുള്ളവര്‍ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ്, എന്നാല്‍ ഞാനും പിന്തുണ അര്‍ഹിക്കുന്നു'- സല്‍മാന്‍ ഖാന്‍
text_fieldsഎ.ആര്‍. മുരുഗദോസിന്റെ സംവിധാനം ചെയ്ത ചിത്രമാണ് സല്‍മാന്‍ ഖാന്‍ ചിത്രമാണ് സിക്കന്ദര്‍. റിലീസിന് മുന്‍പ് തന്നെ വലിയ ചര്‍ച്ചയായ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് മിക്ക ദിവസവും ആളില്ലാതെ ഷോ റദ്ദാക്കിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. മറ്റുള്ള താരങ്ങളുടെ സിനിമ താന്‍ പ്രമോട്ട് ചെയ്യാറുണ്ടെന്നും എന്നാല്‍ തന്റെ സിനിമയെക്കുറിച്ച് ബോളിവുഡ് മുഴുവന്‍ മൗനത്തിലാണെന്നും സല്‍മാന്‍ പറഞ്ഞു. ബോളിവുഡിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നില്ല. മറ്റുള്ളവര്‍ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ്. എന്നാല്‍ അതങ്ങനെയല്ല. ഞാനും പിന്തുണ അര്‍ഹിക്കുന്നു- സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍, സിക്കന്ദറിനേക്കാള്‍ എമ്പുരാനിലാണ് സിനിമാപ്രേമികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്സ് ശൃംഖലകളില്‍ സിക്കന്ദറിന് പകരം എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകൾ പ്രകാരം, ഈദിന് ശേഷം സിക്കന്ദറിന്റെ പ്രദര്‍ശനങ്ങളുടെ എണ്ണം കുറക്കാൻ തിയറ്ററുകള്‍ തീരുമാനിച്ചിട്ടുണ്ട്. സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലും ഷോകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.