മുന്നറിയിപ്പുകൾ 'വനരോദനമാകുന്നു'
text_fieldsഅമ്പലത്തറ: പൊലീസിെൻറയും ആരോഗ്യപ്രവര്‍ത്തകരുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് ക്രിട്ടിക്കല്‍ കെണ്ടയ്ൻമെൻറ് സോണുകളില്‍ നിന്നും വൃദ്ധര്‍ ഉൾപ്പെടെയുള്ളവര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് ആശങ്ക പരത്തുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി റോഡിലേക്കിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കാതെ പലയിടങ്ങളിലും കൂട്ടംകൂടി നിൽക്കുന്ന കാഴ്ചകളുമുണ്ട്. ഇത് സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കെണ്ടയ്മെൻറ് സോണുകളായ പൂന്തുറ, പള്ളിെത്തരുവ്, മാണിക്ക്യവിളാകം, ബീമപള്ളി എന്നീ വാര്‍ഡുകളില്‍നിന്നും കനത്ത മഴയെപോലും അവഗണിച്ചാണ് വൃദ്ധർ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങുന്നത്. കഴിഞ്ഞദിവസം പെന്ഷന് ഉൾപ്പെെടയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി അമ്പലത്തറ ബൈപാസിലെ എസ്.ബി.ടി ബാങ്കിന് സാമൂഹിക അകലംപോലും പാലിക്കാതെ മണിക്കൂറോളം കൂട്ടംകൂടിനിന്നത് സമീപവാസികള്‍ പൊലീസിനെ അറിയിെച്ചങ്കിലും നടപടിയുണ്ടായില്ല.
വീണ്ടും തീരമേഖലയെ കെണ്ടയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് ലോക്ഡൗണ്‍ നീട്ടിയതിനെതിരെ പലയിടങ്ങളിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. കൂടുതല്‍ സമ്പര്‍ക്കവ്യാപനം ഇല്ലാത്ത സ്ഥലങ്ങള്‍ പൊലീസ് ദിവസങ്ങളായി അടച്ചിടുന്നതിെനതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി റോഡുകള്‍ തുറപ്പിച്ചു.
പരുത്തിക്കുഴി ഭാഗത്ത് പൊലീസ് അടപ്പിച്ചിരുന്ന റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു.
എന്നാല്‍ ഇൗ റോഡ് തുറന്നത് കാരണം ഇടറോഡുകളിലൂടെ കെണ്ടയ്ൻമെൻറ് സോണിലുള്ളവര്‍ ഇൗ വഴി ഉപയോഗിച്ച് ബൈപാസിലേക്ക് ഇറങ്ങുന്നതിന് കാരണമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തോട് നാട്ടുകാരുടെ അനുകൂലമല്ലാത്ത നിലപാടുകൾ പൊലീസുകാരിലും നിസ്സംഗത ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച പൂന്തുറ പൊലീസ് സ്റ്റേഷന് പരിധില്‍ വിവിധ സ്ഥലങ്ങളിലായി 153 പേരുടെ ആൻറിജന്‍ പരിശോധന നടത്തിയതില്‍ 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നിയന്ത്രണങ്ങൾ കാറ്റിൽപറത്തി പുല്ലുവിളയിൽ ജനം തെരുവിലിറങ്ങി
വിഴിഞ്ഞം: സമൂഹവ്യാപനം കണ്ടെത്തിയ പുല്ലുവിളയിലെ ജനം നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തി തെരുവിലിറങ്ങി. സ്ത്രീകളും, കുട്ടികളും പുരുഷന്മാരുമടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധികൃതർ മണിക്കൂറുകൾ പാടുപെട്ടു. റോഡുകൾ അടച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ എടുത്തെറിഞ്ഞും പൊലീസിനെയും ആരോഗ്യവകുപ്പധികൃതരെയും വെല്ലുവിളിച്ച ജനക്കൂട്ടം രാവിലെ മുതൽ വൈകുന്നേരം വരെ റോഡ് കൈയടക്കി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക, സ്വതന്ത്രമീൻ പിടിത്തം അനുവദിക്കുക, പുറത്തുകൊണ്ടുപോയുള്ള മീൻ വിൽപന അനുവദിക്കുക, പൊലീസിെൻറ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് മുന്നറിയിപ്പില്ലാതെ ജനം രംഗത്തെത്തിയത്. പിന്നിൽ ചിലതൽപര വ്യക്തികളുടെ പിന്തുണയുണ്ടായിരുന്നതായും ആരോപണമുയർന്നു. സമൂഹവ്യാപനം കണ്ടെത്തിയതോടെ തീരദേശത്തെ രോഗം തടയാൻ സർക്കാർ രൂപവത്കരിച്ച മൂന്നാമത്തെ ക്ലസ്റ്ററിൽ ഉൾപ്പെട്ട വിഴിഞ്ഞം മുതൽ ഊരമ്പ് വരെയുള്ള മേഖലയിൽ നിരീക്ഷണത്തിനായി നിയോഗിച്ച ഉന്നതാധികാരികളുടെ സന്ദർശനം ഇന്നലെ രാവിലെ നടന്നിരുന്നു.
ഇതിെൻറ ഭാഗമായി കടകളിൽ വന്നിരുന്ന ആൾക്കാരെ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് ഇടപെട്ടു. നിയന്ത്രണങ്ങൾക്കായി രാവിലെ പതിനൊന്നിന് കടകൾ അടക്കാനും നിർദേശമുണ്ടായി. സന്ദർശനം കഴിഞ്ഞ് ഉന്നതസംഘം പോയതിന് ശേഷമാണ് ജനം സംഘടിപ്പ് തെരുവിലിറങ്ങിയത്. ഏറെ നിയന്ത്രണമുള്ള മേഖലയിൽ മുന്നൂറിൽപരം ആൾക്കാർ തടിച്ച് കൂടിയതോടെ പൊലീസും അങ്കലാപ്പിലായി.
അനുനയ ശ്രമങ്ങൾക്ക് ചെവികൊടുക്കാത്ത സംഘം മുദ്രാവാക്യങ്ങൾ മുഴക്കി റോഡ് കൈയടക്കി. വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ചർച്ച നടത്തി താൽക്കാലിക പരിഹാരം കണ്ടു. ഇന്ന് തഹസിൽദാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മറ്റുനടപടികൾ കൈക്കൊള്ളുമെന്ന ഉറപ്പും അധികൃതർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.