പിടിച്ചുകെട്ടാനാകാതെ വ്യാപനം, ആശങ്കയുടെ തലസ്ഥാനം
text_fieldsതിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗണും പൊലീസിനെ വിന്യസിച്ചുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടും തലസ്ഥാന ജില്ലയിലെ കോവിഡ് വ്യാപനം പിടിച്ചുനിർത്താനാവുന്നില്ല. കേസുകളുടെ എണ്ണം, സമ്പർക്കപ്പകർച്ച, മരണം, ആരോഗ്യപ്രവർത്തകരിലെ കോവിഡ് ബാധ, ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ, ഉറവിടമറിയാത്ത കേസുകൾ എന്നിവയിലെല്ലാം ആശങ്കയുടെ തലസ്ഥാനമാവുകയാണ് ജില്ല.
ജൂലൈ 17 സംസ്ഥാനത്താദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെയാണ് തിരുവനന്തപുരം ദേശീയശ്രദ്ധയിലേക്ക് വരുന്നത്. തുടർന്ന് വൈറസ് വ്യാപനത്തെ ചെറുക്കാൻ പലതരത്തിലുള്ള ക്രമീകരണങ്ങളും പ്രതിരോധവുമൊരുക്കിയെങ്കിലും ഫലം കാണുന്നില്ലെന്നാണ് പ്രതിദിനമുള്ള കോവിഡ് കണക്കുകൾ വ്യക്തമാക്കുന്നത്.
16 ദിവസം കൂടുേമ്പാൾ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിെൻറ ഏറ്റവുംപുതിയ കണക്ക്. ടെസ്റ്റ് പോസിറ്റീവിറ്റി 8.9 ശതമാനമെന്ന ആശങ്കപ്പെടുത്തുന്ന നിരക്കാണ്. എത്രപേരെ പരിശോധിക്കുേമ്പാൾ എത്രപേർക്ക് കോവിഡ് എന്നത് അടിസ്ഥാനപ്പെടുത്തിയാണ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കണക്കാക്കുന്നത്.
ഇത് അഞ്ചിൽ താഴെയാകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. മതിയായ അളവിൽ കോവിഡ് പരിശോധനകൾ നടക്കുന്നില്ല എന്നത് കൂടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചൂണ്ടിക്കാട്ടുന്നത്.
പത്ത് ലക്ഷം പേരെ പരിശോധിക്കുേമ്പാൾ 692 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. ആഗസ്റ്റ് ഏഴ് വരെയുള്ള കണക്ക് പ്രകാരം പത്ത് ലക്ഷം പേരിൽ 551 എന്നതിൽ നിന്നാണ് തൊട്ടടുത്തയാഴ്ചയിലെ ഇൗ കുതിച്ചുചാട്ടം. കേസുകളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെയും സമ്മർദത്തിലാക്കുകയാണ്.
തീരമേഖലയിൽ നിന്ന് മറ്റ് ഗ്രാമീണ മേഖലകളിലേക്ക് വൈറസ് വ്യാപനം നടക്കുന്നുവെന്നതാണ് പുതിയ വിലയിരുത്തൽ. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് ഇത്തരം മേഖലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്.
അധികൃതരുടെ കണ്ണുവെട്ടിച്ച് കൂടുതൽ ആളുകളെ പെങ്കടുപ്പിച്ച് നടത്തുന്ന വിവാഹ ചടങ്ങുകൾ ജില്ലയിൽ പലയിടങ്ങളിൽ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ട്.
ഇത്തരം വിവാഹങ്ങൾ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ തന്നെ കാരണമായിട്ടുണ്ടെന്നാണ് ജില്ല ആരോഗ്യ വിഭാഗത്തിെൻറ വിലയിരുത്തൽ. ചടങ്ങിൽ ആകെ 50 പേർ മാത്രമേ പെങ്കടുക്കാൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇത് പലപ്പോഴും ലംഘിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.