നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി നേമം െപാലീസിെൻറ പിടിയിൽ. അയിരൂപ്പാറ ചന്തവിള പാത്തുവിളയിൽ നൗഫിൽ മൻസിലിൽ റഫീസ് ഖാനെ (28)യാണ് അറസ്റ്റ് ചെയ്തത്.
കുട്ടിക്കാലം മുതൽ തിരുവനന്തപുരം സിറ്റിയിലും പരിസരപ്രദേശങ്ങളിലുമായി അമ്പതോളം മോഷണങ്ങള് നടത്തിയ കേസുകളിലെ പ്രതിയാണ് റഫീസ് ഖാനെന്ന് പൊലീസ് പറഞ്ഞു. നേമം കല്ലിയൂർ ഊക്കോട് ജങ്ഷന് സമീപം ഗോപകുമാറിെൻറ വീടും നേമം കല്ലിയൂർ ഊക്കോട് ജങ്ഷനു സമീപം ജയപ്രസാദിെൻറ വീട്ടിലുമാണ് റഫീസ് ഖാെൻറ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയത്.
പകൽ ഒാട്ടോറിക്ഷയിലും ബൈക്കുകളിലും കറങ്ങി നടന്ന് ആളില്ലാത്ത വീട് കണ്ടുവച്ചതിനു ശേഷം രാത്രിയിൽ വീടിെൻറ മുൻവശം വാതിൽ പൊളിച്ചാണ് പ്രതികൾ മോഷണം നടത്തുന്നത്. ഇരുവീടുകളിൽ നിന്നുമായി സ്വർണാഭരണങ്ങൾ, ഡി.വി.ഡി പ്ലേയർ, സ്റ്റീരിയോ സിസ്റ്റം, പണം എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്.
ഈ കേസിലെ കൂട്ടുപ്രതികളായ റിയാസ്ഖാൻ, ഷഫീഖ് എന്നിവർ നേരത്തേ തന്നെ നേമം പൊലീസിെൻറ പിടിയിലായിരുന്നു. ഇയാളെ കല്ലിയൂർ, കരുമം കണ്ണംകോട് ഭാഗത്ത് സുനിൽ കുമാറിെൻറ കടയിൽ നിന്ന് സിഗരറ്റ് വാങ്ങിയ പണം ചോദിച്ചതിന് കടക്കാരനെ ദേഹോപദ്രവം ഏല്പിച്ച കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ മുമ്പ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സമയം പൊലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മോഷണക്കേസുകൾ തെളിയിക്കുന്നതിനായി തിരു. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം നേമം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയായിരുന്നു.
നേമം എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ദീപു, എ.എസ്.ഐമാരായ ഷിബു, പത്മ കുമാർ എന്നിവരായിരുന്നു അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.