തിരുവനന്തപുരം നഗരസഭയുടെ ഇ–ഓട്ടോകളും നിരത്തിലിറങ്ങി
text_fieldsതിരുവനന്തപുരം: നഗരത്തിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ-ഓട്ടോകൾ നിരത്തിലിറങ്ങി.
പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽദാനം നടത്തി. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വനിതകൾ തന്നെയാണ് ഇ-ഓട്ടോയുടെയും ഗുണഭോക്താക്കൾ.
2.95 ലക്ഷം രൂപയാണ് ഒരു ഇ-ഓട്ടോയുടെ വില. ഇവ വാങ്ങിയിട്ടുള്ളത് പൊതുമേഖലാസ്ഥാപനമായ കെ.എ.എല്ലിൽ നിന്നാണ്. ഇലക്ട്രിക് ഓട്ടോകൾക്ക് ലഭിക്കുന്ന മൈലേജ് സാധാരണ ഓട്ടോെയക്കാൾ ഉയർന്നതാണെങ്കിലും ഗതാഗതവകുപ്പ് സാധാരണ ഓട്ടോകൾക്കായി നിശ്ചയിച്ചിരിക്കുന്ന നിരക്കിന് തുല്യമായിരിക്കും നിരക്ക്.
ഒരു സാധാരണ ഓട്ടോയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 2.5 രൂപ മുതൽ മൂന്നുരൂപ വരെയാകും പ്രവർത്തനെചലവ്. എന്നാൽ ഇ-ഓട്ടോയുടെ പ്രവർത്തനചെലവ് ഏകദേശം കിലോമീറ്ററിന് 50 പൈസയാണ്.
ഇ-ഓട്ടോയിൽ ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ സംവിധാനമുള്ളതുകൊണ്ട് ഓടിക്കാനും എളുപ്പമാണ്. ഡ്രൈവർക്ക് അവരുടെ വീടുകളിൽതന്നെ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും. ഒറ്റ ചാർജിൽ 85 കിലോമീറ്ററോളം ഓടിക്കാനും കഴിയും. നഗരത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കും. 90 എ.എച്ച് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെൻറിെൻറ നിർദേശപ്രകാരം എല്ലാ വാഹനങ്ങളിലും എ.ഐ.എസ് സംവിധാനമുണ്ട്.
കെ. ആൻസലൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പാളയം രാജൻ, എസ്.പുഷ്പലത, വഞ്ചിയൂർ പി.ബാബു, കൗൺസിലർ എസ്.ജയലക്ഷ്മി, സ്മാർട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, കെ.എ.എൽ ചെയർമാൻ കരമന ഹരി, എം.ഡി ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.