Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവാഹന പരിശോധനക്കിടെ...

വാഹന പരിശോധനക്കിടെ എസ്.ഐയെ ഇടിച്ച് വീഴ്ത്തിയ രണ്ട് പേർ പിടിയിൽ

text_fields
bookmark_border
വാഹന പരിശോധനക്കിടെ എസ്.ഐയെ ഇടിച്ച് വീഴ്ത്തിയ രണ്ട് പേർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

കഠിനംകുളം: സബ് ഇൻസ്പെക്ടർ ആർ. രതിഷ്കുമാറിനെ വാഹന പരിശോധനയ്ക്കിടെ ഇടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിലായി.

പെരുമാതുറ പുത്തൻ വീട്ടിൽ മുഹമ്മദ് അർഷാദ് (30), മണക്കാട്ടു വിളാകം വയലരികത്തു വീട്ടിൽ ബിലാൽ (39) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്​റ്റ്​ ചെയ്​തത്.

പ്രതികളിൽ നിന്ന് സ്കൂട്ടർ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നാം തിയതി വൈകീട്ട്​ ഏഴുമണിയോടു കൂടിയാണ് ചാന്നാങ്കര പാലത്തിനു സമീപം വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ രണ്ടു പേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ച് വീഴ്ത്തി കടന്നു കളഞ്ഞത്.

റോഡിൽ തലയിടിച്ച് വീണ്​ ഗുരുതരമായി പരിക്കേറ്റ എസ്​.ഐയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpoliceKadinamkulam
Next Story