അനർഹരുടെ മുൻഗണന റേഷൻ കാർഡുകൾ തിരികെ വാങ്ങാൻ നടപടി തുടങ്ങി
text_fieldsപെരിന്തൽമണ്ണ: താലൂക്കിൽ അനര്‍ഹമായി മുൻഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവർക്ക് പിഴ കൂടാതെ ജൂണ്‍ 30 വരെ തിരിച്ചേല്പിക്കാൻ അവസരം.
എ.എ.വൈ (മഞ്ഞ), പ്രയോറിറ്റി (പിങ്ക്), നോണ്‍ പ്രയോറിറ്റി സബ്സിഡി (നീല) റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ച അനര്‍ഹരായ ഉടമകള്‍ക്ക് ജൂൺ 30 വരെ പിഴ കൂടാതെ സപ്ലൈ ഓഫിസില്‍ തിരിച്ചേല്പിക്കാമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് tsopmnaa@gmail.com ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം.
താലൂക്കിൽ ഇതുവരെ 22.71 ലക്ഷം രൂപ അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചതിന് പിഴ ഈടാക്കി. സര്‍ക്കാര്‍, അർധസര്‍ക്കാര്‍ ജീവനക്കാര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളില്‍ ഉള്ളവര്‍ (വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ ജോലിയില്‍ നിന്നോ ഉള്ള വരുമാനം ഉള്‍പ്പെടെ), സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടികവര്‍ഗക്കാര്‍ ഒഴികെ), 1000 ചതുരശ്ര അടിക്ക് മുകളില്‍ വീടോ ഫ്ലാറ്റോ ഉള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ (ഏക ഉപജീവനമാര്‍ഗമായ ടാക്സി ഒഴികെ) എന്നിവര്‍ റേഷന്‍ മുന്‍ഗണന വിഭാഗത്തില്‍ (എ.എ.വൈ, പ്രയോറിറ്റി) ഉള്‍പ്പെടുന്നതിന് യോഗ്യരല്ല.
മേല്‍പ്പറഞ്ഞ ഏതെങ്കിലും രണ്ട് അയോഗ്യതയുള്ളവര്‍ നീല കാര്‍ഡും കൈവശം വെക്കാന്‍ പാടില്ല. ജൂണ്‍ 30ന് ശേഷം പരിശോധന കര്‍ശനമാക്കുമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.