Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right‘ഇ-മുറ്റത്തേക്ക്​’...

‘ഇ-മുറ്റത്തേക്ക്​’ ഇരവിപേരൂർ ഡിജിറ്റല്‍ സാക്ഷരത പദ്ധതി ആരംഭിക്കുന്നു

text_fields
bookmark_border
‘ഇ-മുറ്റത്തേക്ക്​’ ഇരവിപേരൂർ ഡിജിറ്റല്‍ സാക്ഷരത പദ്ധതി ആരംഭിക്കുന്നു
cancel

പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​റി​ന്റെ നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സാ​ക്ഷ​ര​ത മി​ഷ​നും കൈ​റ്റ് കേ​ര​ള​യും ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന ഇ-​മു​റ്റം ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​ദ്ധ​തി ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്നു. 14 ജി​ല്ല​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ര​ള​ത്തെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക എ​ന്ന സ​ര്‍ക്കാ​ർ ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​ണി​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ മേ​ഖ​ല​യെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക​വും അ​ടി​സ്ഥാ​ന​പ​ര​വു​മാ​യ അ​വ​ബോ​ധം ന​ല്‍കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. കൈ​റ്റ് കേ​ര​ള ത​യാ​റാ​ക്കി​യ കൈ​പ്പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ക്ലാ​സ്​ ന​ട​ത്തു​ന്ന​ത്. പ​ത്ത് മ​ണി​ക്കൂ​റാ​ണ് പ​ഠ​നം. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​യോ​ജ​നം, ദു​രു​പ​യോ​ഗം എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. എ​ല്ലാ​വ​ര്‍ക്കും ഇ-​മെ​യി​ൽ ഐ​ഡി രൂ​പ​പ്പെ​ടു​ത്തി ന​ല്‍കും. സ​ർ​ക്കാ​റി​ന്‍റെ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ൾ, ട്രെ​യി​ൻ, ബ​സ്, എ​യ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ല്‍, ബി​ല്ലു​ക​ള്‍ അ​ട​ക്ക​ല്‍ തു​ട​ങ്ങി​യ​വ പ​രി​ശീ​ലി​പ്പി​ക്കും.

ഇ​തി​നാ​യി എ​ന്‍.​എ​സ്.​എ​സ്, എ​ന്‍.​സി.​സി വ​ള​ന്‍റി​റി​യ​ര്‍മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ ഇ​ന്‍സ്‌​ട്രെ​ക്ട​ര്‍മാ​രാ​യി നി​യോ​ഗി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സ​ര്‍ക്കാ​ര്‍-​സ​ര്‍ക്കാ​ര്‍ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍, വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ക​ര്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ഐ.​ടി മേ​ഖ​ല​യി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള​വ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ ഉ​ള്‍പ്പെ​ടു​ത്തി ജ​ന​കീ​യ കാ​മ്പ​യി​നാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 28ന് ​രാ​വി​ലെ 10.30ന് ​വ​ള്ളം​കു​ളം വി​ജ്ഞാ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പ​ഞ്ചാ​യ​ത്തു​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ചേ​രും. പ്ര​സി​ഡ​ന്‍റ്​ കെ.​ബി. ശ​ശി​ധ​ര​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital LiteracyIraviperur'E-Mutamthai'
News Summary - Iraviperur Digital Literacy Project Launches 'E-Mutamthai'
Next Story