വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുന്നില്ലെന്ന്
text_fieldsതൃശൂർ: വിവരാവകാശ പ്രകാരം മറുപടി തേടിയിട്ടും നൽകാത്തതിനെതിരെ തൃശൂർ ആർ.ടി.ഒക്കെതിരെ വിവരാവകാശ കമീഷന് പരാതി. പൊതുപ്രവർത്തകനും ബസ് പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറിയുമായ പി.ഒ. സെബാസ്റ്റ്യനാണ് വിവരാവകാശ കമീഷന് പരാതി നൽകിയത്. ഫെയർസ്റ്റേജ് കണക്കാക്കാതെയാണ് ബസ് ചാർജ് വർധനവ് നടപ്പാക്കുന്നതെന്നത് സംബന്ധിച്ച് നൽകിയ പരാതിയിൽ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഫെയർസ്റ്റേജ് ഈടാക്കുന്നതെന്നായിരുന്നു ആർ.ടി.ഒയുടെ വാദം.
അവസാനമായി ഫെയർ സ്റ്റേജിന്റെ സർക്കാർ ഇറക്കിയ ഉത്തരവിന്റെ നമ്പറും തീയതിയും ഗസ്റ്റ് വിഞ്ജാപനത്തിന്റെ കോപ്പിയും ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ആർ.ടി.ഒക്കും വിവരാവകാശ കമീഷനും പരാതി നൽകിയിരുന്നു. വിവരാവകാശ കമീഷണർ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ഡിസംബർ 15ന് മുമ്പായി മറുപടി നൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതേതുടർന്നാണ് പരാതിക്കാരന് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥന്റെ പേരിൽ ശിക്ഷണ നടപടികൾക്കായി പരാതി നൽകിയത്. 1973ൽ നിലവിൽ വന്ന ഫെയർ സ്റ്റേജിനെ ഇതുവരെയും മാറ്റിയിട്ടില്ലെന്നിരിക്കെ യാത്രക്കാരനിൽനിന്ന് അന്യായമായി തുകയീടാക്കുകയാണെന്നായിരുന്നു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.