Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓൺലൈൻ പഠനം: കോമരംകണ്ടി...

ഓൺലൈൻ പഠനം: കോമരംകണ്ടി കോളനിയിലെ കുട്ടികൾ പരിധിക്ക് പുറത്തുതന്നെ

text_fields
bookmark_border
Online Learning
cancel
camera_alt

തരിയോട് കോമരംകണ്ടി കോളനിലെ വീടുകളിലൊന്നിൽ സ്ഥാപിച്ച മീറ്റർ

തരിയോട്: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തതിനാൽ തരിയോട് പഞ്ചായത്തിലെ കോമരംകണ്ടി പണിയ കോളനിയിലെ വിദ്യാർഥികൾ പരിധിക്ക് പുറത്ത്. അധ്യയനം ആരംഭിച്ചു മാസങ്ങൾ പിന്നിട്ടിട്ടും പാഠഭാഗങ്ങൾ ഏതെന്ന് ഇവിടുത്തെ ഭൂരിഭാഗം കുട്ടികൾക്കും അറിയില്ല. മൊബൈൽ ഫോൺ, ടി.വി, ഇൻറർനെറ്റ് കണക്​ഷൻ എന്നിവയൊന്നും കോളനിയിൽ ലഭ്യമല്ല.

നിലവിൽ പണിയ വിഭാഗത്തിൽപെട്ട ഒമ്പത് കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഒന്നു മുതൽ പത്തു വരെ ക്ലാസിൽ പഠിക്കുന്ന എട്ടു കുട്ടികളാണുള്ളത്. പല വീടുകളിലും ടി.വി സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യമില്ല. വൈദ്യുതി കണക്​ഷൻ ഇല്ലാത്തതും തിരിച്ചടിയായി. തുടക്കത്തിൽ അധ്യാപകർ കോളനിയിൽ എത്തിയിരുന്നെങ്കിലും ഇപ്പോൾ ഇവരുടെ സേവനം ലഭ്യമാകുന്നി​െല്ലന്ന് കുടുംബങ്ങൾ പറയുന്നു. ഓൺലൈൻ പഠനസൗകര്യത്തിന് സാമൂഹിക പഠനകേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾ ഈ ഭാഗത്ത് ഇല്ലാത്തതും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online LearningKomaramkandi Colony
News Summary - Online Learning: children of Komaramkandi Colony are out
Next Story