കേരളത്തെ ആദിവാസി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കണം
text_fieldsഇത്തരമൊരു പ്രഖ്യാപനംകൊണ്ട് എന്തുകാര്യം എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. ശരിയാണ്. ആദിവാസി ജീവിതങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള നിരാശ അത്രയധികമാണ്. എങ്കിലും നിർബന്ധിതമായി നടത്തേണ്ടതായ ചില സവിശേഷ പ്രഖ്യാപനങ്ങൾക്ക് എപ്പോഴും വലിയ സാമൂഹിക രാഷ്ട്രീയ അർഥങ്ങളുണ്ട്. അതിനാൽ ഒട്ടും വൈകാതെ കേരളത്തെ ആദിവാസി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കണം എന്ന് സർക്കാറിനോട് അഭ്യർഥിക്കുന്നു. സർക്കാറിന് മാത്രമല്ല, പൊതുസമൂഹത്തിനാകെയും ആദിവാസി സൗഹൃദം എന്ന ആശയത്തിെൻറ അർഥം മനസ്സിലാക്കാനും പാലിക്കാനും ഈ പ്രഖ്യാപനം സദാ ഓർമപ്പെടുത്തലായി മുന്നിലുണ്ടാവണം. ആദിവാസികളെ ഉൾക്കൊള്ളുന്ന ഒരു സമൂഹം എന്ന നിലയിലേക്ക് കേരളത്തെ ജനാധിപത്യവത്കരിക്കുന്നതിനും അതിനനുസരിച്ച് മാറ്റിയെടുക്കേണ്ടതായ മനോഭാവത്തിനും ഏകോപിപ്പിച്ച പ്രവർത്തനങ്ങൾക്കും അതിനനുസൃതമായ ഗുണഫലങ്ങൾ ഉണ്ടാക്കുന്നതിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സംസ്ഥാനമായി കേരളം മാതൃക കാണിക്കേണ്ടതുണ്ട്.
കുറച്ചുദിവസങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ ഒരു ആദിവാസി കുടുംബത്തെ ബസിൽ നിന്ന്റോഡിലിറക്കിവിട്ട മാധ്യമവാർത്ത കണ്ട് എത്ര പേർ യഥാർഥത്തിൽ വിഷമിച്ചിട്ടുണ്ട്? അതിനും മുമ്പാണ്, വിശപ്പു മാറ്റാൻ മുന്നിൽ കണ്ട ഭക്ഷണം എടുത്തു കഴിച്ച മധു എന്ന ആദിവാസി ചെറുപ്പക്കാരനെ മോഷണക്കുറ്റം ചുമത്തി കേരളത്തിലെ പരിഷ്കൃതരായ ചെറുപ്പക്കാർ മർദിച്ചു കൊന്നു കളഞ്ഞത്. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മഹത് വ്യക്തിയായ ദയാബായിയെ അവരുടെ രൂപത്തിലുള്ള ആദിവാസി ചിഹ്നങ്ങൾ കണ്ട് ആദിവാസിയെന്നു വിചാരിച്ച് ബസിൽ മോശമായി പെരുമാറിയതും ഇതേ കേരളത്തിലാണ്. ഇങ്ങനെ തന്നെയാണ് നാം വികസിക്കുന്നതെങ്കിൽ ഇതിനിയും ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അഞ്ചു വർഷക്കാലം തുടർച്ചയായി ഞാൻ പ്രവർത്തിച്ചിരുന്ന വയനാട്ടിലെ ഒരു ആദിവാസി ഊരിൽ വളരെ പ്രായമായ ഒരു അമ്മൂമ്മ ഒറ്റക്ക് ഒരു കുടിലിൽ താമസിക്കുന്നുണ്ട്. ഒരു ദിവസം ഊരിലേക്ക് നടന്നുപോകുന്ന വഴിക്ക് റോഡിൽ നിന്നുതന്നെ അമ്മൂമ്മയെ കൂട്ടുകിട്ടി. ഇടക്ക് അമ്മൂമ്മ വഴിയോടുചേർന്ന പറമ്പിൽ കയറി അവിടെ കിടക്കുന്ന ഉണങ്ങിയ ഒരു ഓലപ്പട്ടയെടുത്ത് വന്ന് പിന്നെയും ഒപ്പം നടന്നു. ഞാൻ ചോദിച്ചു: ആ വീട്ടുകാർ കണ്ടാൽ ചീത്തപറയില്ലേ? മോഷ്ടിച്ചു എന്നു പറഞ്ഞ് ഉപദ്രവിക്കില്ലേ?എെൻറ ചോദ്യങ്ങൾക്ക് പണിയ ഭാഷയിൽ ആ അമ്മൂമ്മ പറഞ്ഞ മറുപടിയുടെ ചുരുക്കം എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ ഞാൻ ഇവിടെ കുറിക്കാം: 'ഞാൻ ഒന്നും കട്ടിട്ടില്ലാ. ഞങ്ങൾ ആരുടേം ഒന്നും കക്കുകയില്ല. അതു ഭൂമിയിൽ വീണുകിടക്കുന്നതല്ലേ! അങ്ങനെ കിടക്കുന്നത് എല്ലാവരുടേതുമല്ലേ! എനിക്ക് കഞ്ഞി വെക്കാനുള്ള വിറകാണിത്.'
ഇതാണ് ആദിവാസികളുടെ പരമ്പരാഗതമായ ജീവിതബോധം. ഈ ജീവിതബോധമുള്ളതുകൊണ്ടാണ് ആദിവാസികൾക്ക് അവരുടെ കൃഷി ഭൂമി മുഴുവൻ നഷ്ടപ്പെട്ടത്. വന്നുചോദിച്ചവർക്ക് ഉള്ളതെല്ലാം പങ്കിട്ടുകൊടുത്തു. മോഷ്ടിക്കാനറിയുന്ന പൊതുസമൂഹം അവരുടെ കുടിൽ നിൽക്കുന്ന ഭൂമിയടക്കം മോഷ്ടിച്ചും ൈകയേറിയും സ്വന്തമാക്കി. അവർ ജീവിതത്തിെൻറ ഭാഗമായി കരുതി വനവും അവർക്ക് അന്യമാക്കി.അതിനാൽ, ആദിവാസി ശിശുമരണങ്ങൾ പൊടുന്നനെ സംഭവിച്ചതല്ല. കാലങ്ങളായി കേന്ദ്ര – സംസ്ഥാന സർക്കാറുകളും അതത് പൊതുസമൂഹങ്ങളും നടത്തിയ ആദിവാസി വിരുദ്ധമായ നിയമനിർമാണങ്ങളുടെയും അധിനിവേശങ്ങളുടെയും കൊള്ളയടിയുടേയും പ്രത്യാഘാതമാണത്. ഈ അധിനിവേശങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ആദിവാസി ശിശുക്കളുടെ മരണം ഇനിയും തുടരും. കേരളം പോലൊരു സംസ്ഥാനത്തിൽ ഈ ദുരന്തം എന്തിന് തുടരണം? കേരളത്തെ ആദിവാസി സൗഹൃദമാക്കാൻ എന്തുതരം പ്രവർത്തനങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ നടപ്പാക്കും, നിലവിലുള്ള പ്രവർത്തനങ്ങൾ എങ്ങനെ അതിനോട് കൂട്ടിച്ചേർക്കും എന്നത് ബോധപൂർവം യുദ്ധകാലാടിസ്ഥാനത്തിൽ, നിരന്തരമായി സംഭവിക്കണമെങ്കിൽ കേരളത്തെ ബോധപൂർവം ആദിവാസി സൗഹൃദമാക്കേണ്ടതുണ്ട്.
ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി പുതിയ തൊഴിൽമേഖലയിലേക്ക് വരുന്ന ആദിവാസിയുവാക്കളെ തുല്യരായി ഉൾക്കൊള്ളാൻ സമൂഹം ബോധപൂർവം ഒരുങ്ങണം. സ്കൂളുകളിലും കോളജുകളിലും തൊഴിലിടങ്ങളിലും മനപ്പൂർവം ജാതീയതയും വംശീയതയും േപ്രാത്സാഹിപ്പിക്കുന്ന പരിഷ്കൃത വിദ്യാസമ്പന്നരോട് അത് നടക്കില്ലെന്ന് ഓർമപ്പെടുത്താൻ ആദിവാസി സൗഹൃദകേരളത്തിന് കഴിയണം. ആദിവാസികളുടെ പൗരാവകാശങ്ങൾക്കും അതിജീവനത്തിനും തടസ്സം നിൽക്കാതിരിക്കാനുള്ള കടുത്ത ശ്രമം ഇവിടത്തെ ഉദ്യോഗസ്ഥ- രാഷ്ട്രീയ സമൂഹത്തിനുള്ളതുപോലെതന്നെ പൊതുസമൂഹത്തിനുമുണ്ട്.
ഒരാഴ്ച മുമ്പ് സംസ്ഥാന ഭക്ഷ്യ കമീഷൻ തനിമ എന്ന പേരിൽ നടത്തിയ സെമിനാറിെൻറ വിഷയം ആദിവാസിമേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യ സംസ്കാരം വീണ്ടെടുക്കലും എന്നതായിരുന്നു. ആ സെമിനാറിൽ പങ്കെടുത്ത്, എെൻറ വിഷയമായിരുന്ന 'ആദിവാസി പോഷകാഹാരസുരക്ഷക്കായുള്ള നിർദേശങ്ങൾ' സർക്കാറിെൻറ ശ്രദ്ധയിലേക്കായി അവതരിപ്പിച്ചപ്പോൾ വിവാദപരമെന്ന് കരുതാവുന്ന ഒരു നിർദേശം മറ്റു നിരവധി നിർദേശങ്ങൾക്കൊപ്പം ഉന്നയിച്ചിരുന്നു. ആദിവാസികൾ അവരുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ ഇറച്ചികഴിക്കാൻ പൊതുവേ വിമുഖരാണ്. വീട്ടിൽ വളർത്തുന്ന ആടിെൻറ പാലുപോലും കുടിക്കാൻ വിഷമമുള്ള കുറെപ്പേരെ ഞാൻ കണ്ടിട്ടുണ്ട്. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ അവരുടെ ഓമനകളാണ്. പുറത്തുനിന്ന് പണംകൊടുത്തു വാങ്ങി മാംസ ഭക്ഷണം കഴിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും മാത്രം സാധ്യമാവുന്ന കാര്യമാണ്.
ആദിവാസികളുടെ പോഷകാഹാര സുരക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവരുടെ മുൻഗണന (Preference)ക്കാണ് പ്രാമുഖ്യം നൽകേണ്ടത്. ആദിവാസികൾ കാട്ടിലെ ചെറുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഭക്ഷിച്ചിരുന്നവരാണ്. കൂടുതൽ വരുന്ന മാംസം ഉണക്കിസൂക്ഷിക്കാനും ഉപയോഗിക്കാനും അറിവുള്ളവരാണ്. റേഷൻ കട വഴികൊടുക്കുന്ന അൽപം കടല, പയറ് പോലുള്ള സസ്യ േപ്രാട്ടീനുകൾ കൊണ്ടുമാത്രം നികത്താവുന്നതല്ല ആദിവാസികളുടെ ഇന്നത്തെ പോഷകാഹാരക്കുറവ്. മാംസത്തിൽ നിന്നുള്ള േപ്രാട്ടീൻ അവർക്ക് അത്യന്താപേക്ഷിതമാണ്. ആദിവാസികളുടെ േപ്രാട്ടീൻ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഭക്ഷണത്തിനായി കാട്ടുപന്നികളെ പിടിക്കാനുള്ള അനുവാദം കുടുംബങ്ങളെ അടിസ്ഥാനമാക്കി ഊരുകൾ കേന്ദ്രീകരിച്ച് ആദിവാസികൾക്ക് നൽകണം. അത് അവരുടെ തനതുസംസ്കാരത്തെ അംഗീകരിക്കൽ കൂടിയാവും. അവർ ഒരിക്കലും ആവശ്യത്തിൽകൂടുതൽ ഭൂമിയിൽ നിന്ന് എടുക്കുന്നവരല്ല. കാട്ടുമാംസമായാലും കാട്ടുകിഴങ്ങായാലും മറ്റെന്തായാലും. കാട്ടുമൃഗങ്ങൾക്ക് വംശനാശം വരാതെ നോക്കാൻ പരമ്പരാഗതമായി ആദിവാസികൾക്കറിയാം. ആദിവാസികൾക്ക് വംശനാശം വരാതെ നോക്കാൻ സർക്കാറിനും കഴിയണം. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം (Sustainable use) എന്തെന്ന് മനസ്സിലാക്കണമെങ്കിൽ സർക്കാർ നമ്മുടെ ആദിവാസികളെമാത്രം പഠിച്ചാൽ മതിയാകും.ആദിവാസികളുടെ ജനിതക, ആരോഗ്യ വ്യവസ്ഥയിൽ വനത്തിൽ നിന്ന് ലഭ്യമായിരുന്ന മാംസഭക്ഷണം നൽകിയിട്ടുള്ള പങ്ക് നിർണായകമാണ് എന്ന് തിരിച്ചറിയണം.
വനാവകാശ പ്രകാരം ശേഖരിക്കാവുന്ന മറ്റു വനവിഭവങ്ങളോടൊപ്പം കാട്ടുപന്നിയുടെ മാംസ ഭക്ഷണവും ശേഖരിക്കാനുള്ള അവകാശം തിരിച്ചുകിട്ടുന്നത് അവർ ഇന്ന് നേരിടുന്ന പോഷകാഹാര ശോഷണത്തിെൻറ വെല്ലുവിളികളെ മറികടക്കാൻ വലിയ അളവിൽ സഹായിക്കും. അതിനാവശ്യമായ ഉത്തരവ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണം. അതേസമയം, അവരുടെ രുചികരമായ തനതു ഭക്ഷണവസ്തുവിെൻറ പങ്കുചോദിച്ച് അത് മുഴുവനും ഒന്നോടെ സ്വന്തമാക്കാനറിയുന്ന നാട്ടുകാരായവർ ഇടയിൽ കയറാതിരിക്കാനുള്ള കരുതൽ എടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും വനാവകാശ സമിതിക്കും സർക്കാർ കർശന നിർദേശങ്ങൾ നൽകുകയും കൃത്യമായ മോണിറ്ററിങ് നടത്തുകയും വേണം. ആദിവാസികളുടെ പോഷകാഹാര സുരക്ഷക്കുള്ള സംഭാവന മാത്രമല്ല, കാട്ടിൽ അനിയന്ത്രിതമായി പെറ്റുപെരുകുന്ന പന്നികൾ കാർഷിക വിളകൾക്കുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്കും ഒരു ശാശ്വതപരിഹാരമായിരിക്കും ഈ തീരുമാനം.
വനാവകാശ നിയമ പ്രകാരമുള്ള വ്യക്തിഗത അവകാശങ്ങളോടൊപ്പം കമ്യൂണിറ്റിയുടെ അവകാശങ്ങൾ നടപ്പിലാക്കാൻ കേരളത്തിൽ ഇനിയും താമസം അരുത്. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാൻ കഴിയുന്ന ആദിവാസികളുടെ തനതുകാർഷികവിളകളുടെ ജനിതക സമ്പത്തിനെ സംരക്ഷിക്കുവാനും കാർഷിക ജൈവവൈവിധ്യത്തെ പരിപാലിക്കുന്ന ആദിവാസികളുടെ കാർഷികവ്യവസ്ഥയും അറിവുകളും അവരുടെ മുൻൈകയിൽ നിലനിർത്തുവാനും ആയിരിക്കണം ഇനിയുള്ള ഊന്നൽ മുഴുവനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.