പ്രേമക്കൊലയാളികളും ബലാത്സംഗ കുറ്റവാളികളും
text_fieldsേപ്രമം എത്ര മനോഹരമായ പദമാണ്! ആശയവും അനുഭവവുമാണ്! എന്നാൽ രണ്ടു പേർ പരസ്പരം പരിചയപ്പെടുകയുംഇഷ്ടപ്പെടുകയും ചെയ്തു എന്നതിെൻറ പേരിലോ അഥവാ ഒരാൾക്ക് ഏകപക്ഷീയമായ േപ്രമം തോന്നി എന്നതിെൻറ പേരിലോ കൊലചെയ്യപ്പെടുന്നത് ഏറ്റവും ഭയാനകമാണ്! േപ്രമം എന്ന മനോവികാരത്തോടുതന്നെ പേടിയും അരക്ഷിതത്വവും ജനിപ്പിക്കുന്ന തരം പ്രത്യാഘാതമാണ് അത് പലരിലും ഉണ്ടാക്കുന്നത്. രക്ഷിതാക്കൾ പെൺമക്കളുടെ ജീവൻ സംരക്ഷിക്കാൻ ആത്മാർഥമായിത്തന്നെ ഇനി പതിവിലും കൂടുതൽ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇടവരുത്തുംവിധമുള്ള പ്രത്യാഘാതം. നാട്ടുകാരണവന്മാർ മാത്രമല്ല, പൊലീസ് മേധാവികളും പറയുന്നത് പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ഫോട്ടോയും മറ്റും ഇടാതിരിക്കുകയാണ് സുരക്ഷിതമായിരിക്കാനുള്ള വഴി എന്നാണ്.
ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലക്കു തന്നെ കേട് എന്നു കേട്ടു വളരുന്ന പെൺകുട്ടികളുടെ സമൂഹത്തിന് പ്രശ്നങ്ങളെ നേരിടാൻ ആത്മവിശ്വാസം കൊടുക്കുന്ന പോംവഴിയല്ല ഇത്. അക്രമാസക്തി കൊണ്ട് രോഗാതുരമായ പുരുഷാധിപത്യസമൂഹത്തിനാണ് വിദഗ്ധ ചികിത്സ വേണ്ടത്. പൊലീസ് സംവിധാനം സ്ത്രീപക്ഷത്തു നിന്നുകൊണ്ട്, പെൺകുട്ടികളുടെയും സ്ത്രീകളുടെയും പൗരാവകാശങ്ങളെയും തുല്യസ്വാതന്ത്ര്യത്തെയും നിയന്ത്രിക്കാതെ തുല്യനീതിയും സമത്വവും നടപ്പാക്കാൻ, അക്രമികൾക്കെതിരെ ശിക്ഷ നടപടികൾ ഉറപ്പാക്കി സദാ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. ഇതിൽ കോടതികൾക്കുള്ള പങ്ക് എത്രയധികം നിർണായകമാണെന്ന് ആവർത്തിച്ചു പറയേണ്ടതില്ലല്ലോ.
പ്രപഞ്ചത്തിൽ മനുഷ്യരുള്ളിടത്തോളംകാലം േപ്രമവുമുണ്ടാകും എന്നത് യാഥാർഥ്യമാണ്. േപ്രമം അപകടമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയല്ല, അതേക്കുറിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരിയായി പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്.കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ തള്ളിയിടുന്നത് േപ്രമത്തിെൻറ ഏറ്റവും അനാരോഗ്യകരവും മിഥ്യാത്മകവുമായ മാനസികരൂപമാണ്. മാനസ എന്ന പെൺകുട്ടിയുടെ നേർക്കു നടന്ന കൊലപാതകത്തിെൻറ വിവരങ്ങൾ നമ്മിലെല്ലാം വലിയ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. ഈ കൊലപാതക വാർത്തയുടെ മാനസികാഘാതത്തിൽ മലപ്പുറംജില്ലയിൽ ഒരു ചെറുപ്പക്കാരൻ ആത്മഹത്യചെയ്ത വാർത്തയും വളരെയേറെ അലട്ടിക്കൊണ്ടിരിക്കുന്നു.
േപ്രമം എന്നത് ആദർശാത്മകമായ പരസ്പര ഉത്തരവാദിത്തവും കരുതലുമായി മാറ്റിത്തീർക്കേണ്ടതായ ആകർഷകമായ ഒരു ജീവിത ബോധം കൂടിയാണ്. അതില്ലാത്തിടത്ത് േപ്രമം മരിച്ചു പോവുകയും േപ്രമികൾ മാനസികമായും ശാരീരികമായും അകലുകയുംചെയ്യും. ഇത് ആരിൽ നിന്നും നിർബന്ധിച്ച് പിടിച്ചു വാങ്ങാൻ കഴിയുന്ന വസ്തുവല്ല. ആശയവിനിമയമോ ജീവിതമോ പങ്കുവെക്കാൻ തുടങ്ങിയ രണ്ടു പേർക്കിടയിൽ എപ്പോൾ േപ്രമം എന്ന സന്തോഷകരമായ അനുഭവം ഇല്ലാതാകുന്നുവോ, സംഘർഷങ്ങൾ നിറയുന്നുവോ, സ്വാതന്ത്ര്യം ഇല്ലാതാകുന്നുവോ അപ്പോൾ അതിൽനിന്ന് പിന്മാറാൻ ആർക്കായാലും അവകാശമുണ്ട്; വിശേഷിച്ച് സ്ത്രീകൾക്ക്. കാരണം, പുരുഷെൻറ ഭാഗത്തുനിന്ന് േപ്രമത്തിെൻറ പേരിൽ സ്ത്രീയുടെ മേൽ സമ്മർദവും അവകാശവും അധികാരവും അക്രമവും അടിച്ചേൽപ്പിക്കാൻ ഏറെ സാഹചര്യങ്ങളും സാധ്യതകളുമുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവന് പുറത്തു പോയി തോക്ക് അടക്കമുള്ള ആയുധങ്ങൾ വാങ്ങാനും കൈയിൽ വെക്കാനും ആസൂത്രണംചെയ്ത് തക്കം പാർത്തിരുന്ന് സ്ത്രീയെ കൊലചെയ്യാനും വരെ കഴിയുന്ന സഞ്ചാര സ്വാതന്ത്ര്യവുമുണ്ട്. സാങ്കേതികവിദ്യ ഉപയോഗിച്ചും അവൾക്കു നേരെ ഭീഷണമായ നിരവധി ആക്രമണവലകൾ തീർക്കാൻ അവന് കെല്പുണ്ട്.
പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്യുന്ന തുടക്ക കാലങ്ങളിൽ മാനസികമായ പൊരുത്തക്കേടുകൾ ഇരുകൂട്ടർക്കും പരസ്പരം കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. േപ്രമത്തിന് കണ്ണില്ലെന്ന് പറയുന്നത് അതുകൊണ്ടാണല്ലോ. ഇക്കാലത്താണെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും മാത്രമല്ല, മുതിർന്ന സ്ത്രീ പുരുഷന്മാരും ഏറെയും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. േപ്രമത്തിലകപ്പെടാനുള്ള സാധ്യതകൾ അവിടെ അധികമാണ്. ഇത്തരം തുറവികളെ ആപൽക്കരമല്ലാതെയാക്കുന്ന ചില സുപ്രധാന കാര്യങ്ങളുണ്ട്. ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങൾ ഉള്ള തുറന്ന ഒരു സമൂഹത്തെ വിഭാവനം ചെയ്യണം.
ലൈംഗികവിദ്യാഭ്യാസം അഥവാ ജീവിതനൈപുണി വിദ്യാഭ്യാസം എന്തെന്ന അടിസ്ഥാനപരമായ അറിവ് ലഭിച്ചിട്ടില്ലാത്ത ആൺകുട്ടികളും പെൺകുട്ടികളും മനസ്സിൻെറയും ശരീരത്തിൻെറയും പ്രകൃതിസഹജമായ ആഗ്രഹങ്ങളെ വൈകാരികമായും ബുദ്ധിപരമായും ആരോഗ്യകരമായും കൈകാര്യം ചെയ്യാൻ അറിവ് ലഭിച്ചിട്ടില്ലാത്തവരാണ്. ആൺകുട്ടികൾ/പുരുഷന്മാർ നീലച്ചിത്രങ്ങൾ കണ്ടും അവരുടെ ആൺസൗഹൃദ വൃത്തങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ചും കിട്ടുന്ന അസംബന്ധപൂർണവും അക്രമം നിറഞ്ഞതുമായ ലൈംഗിക ലോകത്താണ്പ്രധാനമായും വളർന്നു വിഹരിച്ച് വലുതാവുന്നത്. വർധിച്ച ഉത്ക്കണ്ഠകളാൽ പല ആൺകുട്ടികളും പുരുഷന്മാരും മാനസികമായ ആരോഗ്യം തകർന്ന് കായികമായി അക്രമാസക്തരാവുന്ന അവസ്ഥയുമുണ്ട്. സ്ത്രീയുടെ നേർക്കുള്ള പുരുഷ അക്രമത്തെ നിസ്സാരവത്കരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന പ്രബല പുരുഷാധികാര സാമൂഹിക വ്യവസ്ഥയുടെ അതേ മനോഭാവത്തിൽ പൊലീസും കോടതികളും പെരുമാറുന്നിടത്താണ് ഈ അക്രമങ്ങൾ തുടരുകയും വർധിക്കുകയും ചെയ്യുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയും അവൾ ഗർഭിണിയായി പ്രസവിക്കുകയും ചെയ്ത കേസിൽ ബലാത്സംഗക്കുറ്റത്തിന് തടവറയിലെത്തിപ്പെട്ട ഫാ.റോബിൻ ഇരയെ വിവാഹംകഴിക്കാൻ പുറത്തുവിടണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ച സന്ദർഭം കൂടി ഇതോടൊപ്പം പരാമർശിക്കട്ടെ. റോബിെൻറ മാത്രമല്ല, ഇരയായ പെൺകുട്ടിയുടെ അപേക്ഷയിലും അത്ഭുതമൊന്നുമില്ല. നമ്മുടെ നാടും നാട്ടിലെ സദാചാര ലൈംഗിക വ്യവസ്ഥയും ഇങ്ങനെയാണ് നിർമിച്ചു വെച്ചിട്ടുള്ളത്.
ഒരു ലൈംഗിക കുറ്റവാളിയോട് ബലാത്സംഗം ചെയ്ത ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീം കോടതിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് തന്നെ ചോദിച്ച രാജ്യമാണിത്. വസ്ത്രത്തിന് മുകളിലൂടെ സ്ത്രീയുടെ ശരീരത്തിൽ തൊട്ടാൽ അത് ലൈംഗിക ആക്രമണമാവില്ലെന്ന വിധി കേട്ട് അമ്പരന്നിരിക്കുന്നവർ കൂടിയാണ് രാജ്യത്തെ സ്ത്രീകൾ. ഇരയെ വിവാഹം കഴിക്കാനായി ജാമ്യത്തിൽ വിടാനുള്ള അപേക്ഷ ഹൈകോടതിയിൽ നൽകാൻ റോബിനെ സുപ്രീംകോടതി ഉപദേശിച്ചതിൻെറ നിയമപരമായ സാംഗത്യം എനിക്ക് മനസ്സിലായിട്ടില്ല. എന്നാൽ, ധാർമികമായി ആ ഉപദേശം തെറ്റാണ്. നൈതികത വീണ്ടും വീണ്ടും അപായപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.