സുപ്രീംകോടതിയുടെ സമീപനം: പ്രതീക്ഷകളും ഉത്കണ്ഠകളും
text_fieldsപെഗസസ് ഫോൺ ചോർത്തൽ ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഉടനെ പരിഗണിക്കാനിരിക്കുന്നു. അതിനിടെ, രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-എ എന്ന വകുപ്പിെൻറ ഭരണഘടനാസാധുത ചോദ്യംചെയ്തുകൊണ്ടുള്ള ചില ഹരജികളിലും സുപ്രീംകോടതി കേന്ദ്രത്തിെൻറ നിലപാട് തേടി. ഹരജികളിലൊന്ന് പരിഗണിക്കവേ, ഗാന്ധിജിയെയും തിലകനെയുംപോലെയുള്ള മഹാന്മാരായ നേതാക്കൾക്കെതിരെ ബ്രിട്ടീഷുകാർ ഉപയോഗിച്ച ഈ വ്യവസ്ഥ ഇനിയും തുടേരണ്ടതുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് രമണ ചോദിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസിെൻറ ഈ വാക്കാലുള്ള ചോദ്യത്തിന് വലിയ വാർത്താപ്രാധാന്യമാണ് ലഭിച്ചത്. സുപ്രീംകോടതി വ്യക്തിസ്വാതന്ത്ര്യത്തിെൻറയും അന്തസ്സിെൻറയും പ്രശ്നങ്ങൾ ഗൗരവത്തിലെടുക്കുന്നതിെൻറ സൂചനകളായി പലരും അതിനെ കണ്ടു. സമീപകാലത്തായി, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം എന്ന യു.എ.പി.എയിലെ ചില ഭേദഗതികളുടെ ഭരണഘടനാസാധുത പരിശോധിക്കാൻ ആവശ്യപ്പെട്ട ഹരജിയിലും സുപ്രീംകോടതി നോട്ടീസയക്കുകയുണ്ടായി.
കേന്ദ്രത്തിെൻറ വാക്സിൻ നയത്തിെൻറ ഭരണഘടനാവിരുദ്ധതയും ജനവിരുദ്ധതയും ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ മേയ് 31ന് പുറപ്പെടുവിച്ച ഉത്തരവ് കോടതിയുടെ സമീപനത്തിലുണ്ടായ ആശ്വാസകരമായ വ്യതിയാനത്തെ സൂചിപ്പിക്കുന്നതായിരുന്നു. ഗംഗാനദിയിൽ കോവിഡ് രോഗികളുടെ ശവശരീരങ്ങൾ ഒഴുകിനടന്ന കാലത്ത്, ഓക്സിജൻ ലഭിക്കാതെ േരാഗികൾ ആശുപത്രിയിലും പുറത്തും മരിച്ച സന്ദർഭത്തിൽ, 21ാം അനുച്ഛേദം ഉറപ്പുനൽകിയ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് സുപ്രീംകോടതി സൂചിപ്പിച്ചു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, അന്യഥാ ഹതാശരായ ജനങ്ങൾ മാനസികമായിപ്പോലും തകർന്നുപോയേനെ. 'എല്ലാവർക്കും സൗജന്യ വാക്സിൻ' എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ജൂൺ മാസം ഏഴിന് പ്രഖ്യാപിക്കുകയുണ്ടായി. ഇങ്ങനെ പ്രധാനമന്ത്രിക്ക് വാഗ്ദാനം ചെയ്യേണ്ടിവന്നത് സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണെന്ന് മനു സെബാസ്റ്റ്യൻ എഴുതിയത് തികച്ചും ശരിയാണ് (ലൈവ് ലോ, 7 ജൂൺ 2021). അതെത്രകണ്ട് നടപ്പായെന്നത് മറ്റൊരു ചോദ്യം.
പരമോന്നത നീതിപീഠത്തിൽ വലിയ മാറ്റങ്ങളുടെ ഘട്ടം ആരംഭിച്ചുവോ? ചീഫ് ജസ്റ്റിസ് രമണ സ്ഥാനമേറ്റെടുത്തശേഷം കോടതി ജനങ്ങളുടെ വിഷയങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഏറ്റെടുത്തുതുടങ്ങി എന്ന പൊതുവികാരം ഉണ്ടായിട്ടുണ്ടോ? നോട്ടുനിരോധനം മുതൽ കശ്മീരും ഇലക്ടറൽ ബോണ്ടും സാമ്പത്തിക സംവരണവും മനുഷ്യാവകാശ പ്രവർത്തകരുടെ കാരാഗൃഹവാസവും വരെയുള്ള വിവിധ വിഷയങ്ങളിൽ കാണിച്ച ഉദാസീനഭാവത്തിൽനിന്നു മാറി, ഭരണഘടനാദത്തമായ മൗലികാവകാശങ്ങളെക്കുറിച്ച് സർക്കാറിെൻറ മുഖത്തുനോക്കി സംസാരിക്കുന്ന സുപ്രീംകോടതിയെയല്ലേ നാമിപ്പോൾ കാണുന്നത്? ഇത്തരം ചോദ്യങ്ങളും പ്രതീക്ഷകളും വ്യാപകമാണ്.
അടിയന്തരാവസ്ഥക്കാലത്തെ പ്രതിച്ഛായ നഷ്ടം നികത്താനും സ്ഥാപനമെന്ന നിലയിലുള്ള മതിപ്പ് വീണ്ടെടുക്കാനും എൺപതുകളിലും തൊണ്ണൂറുകളിലും സുപ്രീംേകാടതിതന്നെ പരിശ്രമിച്ചു എന്ന് ചിന്തിക്കുന്നവരുണ്ട്. പൊതുതാൽപര്യ വ്യവഹാരമെന്ന പ്രസ്ഥാനത്തിന് ഇന്ത്യൻ സുപ്രീംകോടതി ഇക്കാലയളവിൽ നൽകിയ പ്രാധാന്യംതന്നെ ഈ പ്രവണതയുടെ തെളിവാണെന്ന് വാദിക്കുന്നവരും ഉണ്ട്. ഏതായാലും, ഭരണഘടനാപരമായ ധർമം നിർവഹിക്കുന്നതിൽ നമ്മുടെ സ്ഥാപനങ്ങൾ പരാജയപ്പെടുേമ്പാൾ അക്കാര്യം ചൂണ്ടിക്കാണിക്കാനും തെറ്റുകൾ തിരുത്തിക്കാനും മറ്റും അക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതുണ്ടായിരുന്നു. ത്യാഗസമ്പൂർണമായ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനവും ഉണ്ടായിരുന്നു. ഇേപ്പാൾ സ്ഥിതി മാറിയിട്ടുണ്ടോ എന്നത് ഇനിയും കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്നാൽ, ഒരു കാര്യം ഉറപ്പിച്ചുപറയാം; മെച്ചപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയത്തിെൻറ പശ്ചാത്തലത്തിൽ മാത്രമായിരിക്കും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ ശരിയായി പ്രവർത്തിക്കുക.
കോടതിയുടെ വിവിധ വിഷയങ്ങളോടുള്ള സമീപനം ചരിത്രപരവും നിയമപരവുമായ ഒരു പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഭരണകൂടവുമായി നേരിട്ട് ഏറ്റുമുട്ടേണ്ടിവരുന്ന സന്ദർഭങ്ങളിൽ നമ്മുടെ സുപ്രീംകോടതി എങ്ങനെ പെരുമാറുന്നു എന്നതാണ് കാതലായ ചോദ്യം. സ്വകാര്യത മൗലികാവകാശമാണോ എന്ന് പരിശോധിച്ച പുട്ടസ്വാമി കേസിലെ വിധി (2017) വിപ്ലവകരമായിരുന്നു എന്നതിൽ സംശയമില്ല. അതുപോലെ, അഭിപ്രായ സ്വാതന്ത്ര്യത്തിന് അടിവരയിട്ട ശ്രേയ സിംഘാൾ കേസിലെ വിധിയും (2015) ജനപക്ഷത്തുനിന്നുള്ളതായിരുന്നു. സ്വവർഗ ലൈംഗികത, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതി 2018ൽ പറഞ്ഞ വിധികൾ വ്യക്തിതലത്തിലെ ബന്ധങ്ങളിലും മറ്റും ക്രിമിനൽ നിയമത്തിലൂടെ ഭരണകൂടം ഇടപെടുന്നതിനെതിരെയുള്ളതായിരുന്നു. സ്വാതന്ത്ര്യത്തിെൻറ പക്ഷത്തുനിന്നുള്ള ഈ വിധികളിലൊന്നും പക്ഷേ, ഭരണകൂടത്തിന് നേരിട്ടുള്ള രാഷ്ട്രീയ താൽപര്യം ഇല്ലായിരുന്നുവെന്നുവേണം പറയാൻ. താരതമ്യേന അമൂർത്തമായ പശ്ചാത്തലത്തിലായിരുന്നു, മൗലികാവകാശങ്ങൾക്ക് മെച്ചപ്പെട്ട ഭാഷ്യം നൽകിയ ഈ വിധികൾ സുപ്രീംകോടതി പുറപ്പെടുവിച്ചത്. മറ്റൊരു വിധേന പറഞ്ഞാൽ, ഈ വിധികളിലൂടെ ഭരണകൂടത്തിെൻറ രാഷ്ട്രീയ താൽപര്യങ്ങൾ അത്രയൊന്നും ഹനിക്കപ്പെട്ടിരുന്നില്ല.
എന്നാൽ, ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്, ജഡ്ജി ലോയുടെ കൊലപാതകം, അയോധ്യ കേസ്, ഇലക്ടറൽ ബോണ്ട് വിഷയം, റഫാൽ അഴിമതി ആരോപണം തുടങ്ങി കേന്ദ്രത്തെ രാഷ്ട്രീയമായി നേരിട്ടുബാധിക്കുന്ന കേസുകളിൽ സുപ്രീംകോടതി എത്രമാത്രം സ്വാതേന്ത്ര്യാന്മുഖവും അധികാരവിരുദ്ധവുമായ സമീപനമായിരുന്നു സ്വീകരിച്ചത്? ഇത്തരം വിഷയങ്ങളിൽ അധികാരികൾക്ക് അലോസരം സൃഷ്ടിച്ച എന്തെങ്കിലും ഇടപെടലുകൾ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുണ്ടോ?അതിനാൽ, സുപ്രീംകോടതിയിലെ പുതിയ മാറ്റത്തിെൻറ സദ്ഫലങ്ങൾ രാജ്യത്തിനുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുേമ്പാഴും ചരിത്രാവബോധവും രാഷ്ട്രീയമായ തിരിച്ചറിവും കൈവിടാതിരിക്കാൻ ശ്രദ്ധിക്കുക!
േലഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്.
@kaleeswaramR
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.