Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_rightകണ്ടതുമല്ല കേട്ടതുമല്ല...

കണ്ടതുമല്ല കേട്ടതുമല്ല കാനനക്കാഴ്​ചകൾ

text_fields
bookmark_border
കണ്ടതുമല്ല കേട്ടതുമല്ല കാനനക്കാഴ്​ചകൾ
cancel

മാർച്ച്​ 21 വനദിനമാണ്​. ‘‘മരങ്ങളും മൃഗങ്ങളുമൊക്കെയാണ്​ മനുഷ്യ​െൻറ ഉറ്റബന്ധുക്കൾ’’ എന്നു പറഞ്ഞ ശ്രീബുദ്ധ​െൻറ നാടാണ്​ ഭാരതം. വനങ്ങൾ നശിപ്പിക്കുന്നതിനും വന്യജീവികൾ വേട്ടയാടപ്പെടുന്നതിനും കാരണം മനുഷ്യ​െൻറ ആവശ്യങ്ങളല്ല മറിച്ച്​ ദുരയാണ്​. അശോക ചക്രവർത്തിയുടെ ഭരണകാലത്ത്​ (ബി.സി മൂന്നാം നൂറ്റാണ്ട്​) വനനശീകരണവും വേട്ടയും നിരോധിച്ചിരുന്നു. ഇത്​ വ്യക്തമാക്കുന്ന ശിലാശാസനങ്ങൾ പിൽക്കാലത്ത്​ കണ്ടെടുത്തു. തൈഗ എന്ന കോണിഫറസ്​ വനമാണ്​ ലോകത്തിലെ ഏറ്റവും വലിയ വനം. വനങ്ങളുടെയും തടാകങ്ങളുടെയും നാട്​ എന്നറിയപ്പെടുന്നത്​ ഫിൻലൻഡ​ാണ്​. വന്യജീവികളെ അവയുടെ സ്വാഭാവിക വാസസ്​ഥലങ്ങളിൽതന്നെ സംരക്ഷിക്കാൻ നാഷനൽ പാർക്കുകളും സംരക്ഷണകേന്ദ്രങ്ങളും (sanctuaries) ബയോസ്​ഫിയർ റിസർവുകളും പ്രത്യേക പദ്ധതികളും വന്യജീവി സംരക്ഷണ നിയമങ്ങളുമൊക്കെ നിലവിലുണ്ട്​.
നമ്മൾ ഉപയോഗിക്കുന്ന മരുന്നുകളിൽ 25 ശതമാനത്തി​െൻറയും ഉറവിടം മഴക്കാടുകളാണ്​. ഓരോ സെക്കൻഡിലും ഒരു ഫുട്​ബാൾ കോർട്ടി​െൻറ വലുപ്പത്തിൽ മഴക്കാടുകൾ നശിപ്പിക്കുന്നുണ്ടെന്നാണ്​ കണക്ക്​.

അത്ഭുതപ്പെടുത്തുന്ന ആമസോൺ
ലോകത്തിലെ ഏറ്റവും വലിയ ഉഷ്​ണമേഖല മഴക്കാടാണ്​ ആമസോൺ. തെക്കെ അമേരിക്കയിലെ ബ്രസീൽ, ബൊളീവിയ, പെറു, എക്വഡോർ, കൊളംബിയ, വെനിസ്വേല, ഗയാന, സൂരിനാം, ഫ്രഞ്ച്​ ഗയാന എന്നീ രാജ്യങ്ങിലായി ഇത്​ വ്യാപിച്ചുകിടക്കുന്നു. വലുപ്പത്തിൽ ലോകത്തെ രണ്ടാം സ്​ഥാനത്തുള്ള ആമസോൺ നദി ആമസോൺ മഴക്കാടുകളിലൂടെയാണ്​ ഒഴുകുന്നത്​. ഉദ്ദേശം 55 ലക്ഷം ചതുരശ്ര കി.മീ. വലുപ്പമുണ്ട്​ ആമസോൺ മഴക്കാടിന്​. അതായത്​, ഇംഗ്ലണ്ടും അയർലൻഡുംകൂടി 17 തവണ നിരത്തിവെക്കാവുന്നത്ര വലുപ്പം. 500ഓളം ഗോത്രവർഗങ്ങളുടെ വീടാണ്​ ആമസോൺ. ഇതിൽ 50ഓളം ഗോത്രങ്ങൾ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്നു എന്നാണ്​ കണക്ക്​. 40,000 സസ്യയിനങ്ങൾ, 1300 പക്ഷിയിനങ്ങൾ, 3000 ഇനം മത്സ്യങ്ങൾ, 430 തരം സസ്​തനികൾ, 25 ലക്ഷം പ്രാണികൾ.... ആമസോൺ കാടുകളിലെ ജൈവവൈവിധ്യത്തി​െൻറ ഏ​കദേശ കണക്കാണിത്​. ഭൂമിയിൽ ലഭ്യമായ ഓക്​സിജ​െൻറ 20 ശതമാനവും പുറത്തുവിടുന്നത്​ ആമസോൺ കാടുകളാണ്​.
ചില്ലകളും ഇലകളും ചേർന്ന്​ കനമേറിയ ഒരു മേൽക്കൂരയുള്ളതുകൊണ്ട്​ ആമസോൺ കാടുകളുടെ അടിത്തട്ടിൽ പട്ടാപ്പകലും നല്ല ഇരുട്ടാണ്​. തീർന്നില്ല, മഴ പെയ്യു​േമ്പാൾ വെള്ളം നിലത്തെത്താൻ ഏതാണ്ട്​ 10 മിനിറ്റ്​ വേണ്ടിവരും.
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ളതും വനവിസ്​തൃതിയിൽ ഒന്നാംസ്​ഥാനവുമുള്ള ജില്ലയാണ്​ ഇടുക്കി.

Sacred Grove (കാവ്​)
വീടുകളോടും ആരാധനാലയങ്ങളോടുമൊക്കെ ചേർന്ന്​ പലതരം മരങ്ങൾ ഇടതൂർന്ന്​ വളരുന്ന ചെറുതോ വലുതോ ആയ പ്രദേശങ്ങൾ കാണാറുണ്ട്​. ​ ആരാധനാമൂർത്തികളുടെ വാസസ്​ഥലമായും ഇത്തരം ചെറുവനങ്ങളെ കരുതിപ്പോരുന്നു. ഇവ​ക്ക്​ പറയുന്ന പേരാണ്​ കാവ്​. കേരളത്തിൽ ഏറ്റവും കുറവ്​ വനവിസ്​തൃതിയുള്ള ജില്ലയാണ്​ ആലപ്പുഴ. പശ്ചിമഘട്ടം കടന്നുപോകാത്ത ജില്ലകൂടിയാണിത്​. ‘ആരണ്യകം’ ആണ്​ കേരള വനംവകുപ്പി​െൻറ മുഖപത്രം. കേരളത്തിലെ ഏറ്റവും ​െചറിയ ദേശീയോദ്യാനമാണ്​ പാമ്പാടുംചോല.

​േഗ്ലാബൽ ഫോറസ്​റ്റ്​ വാച്ച്​
ലോകത്തിലെ വനങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങൾ (ഉദാ: കാട്ടുതീ, വനനശീകരണം തുടങ്ങിയവ) എത്രയും വേഗം നമ്മെ അറിയിക്കാൻ സഹായിക്കുന്ന സംവിധാനമാണ്​ േഗ്ലാബൽ ഫോറസ്​റ്റ്​ വാച്ച്​. ഉദാഹരണത്തിന്​, നമ്മുടെ പ്രദേശത്തെ വനത്തിൽ അനധികൃതമായി ആരെങ്കിലും മരം മുറിക്കുന്നുണ്ടെന്ന്​ കരുതുക. ആ വിവരം ​േഗ്ലാബൽ ഫോറസ്​റ്റ്​ വാച്ച്​ നമ്മുടെ മൊബൈൽ ഫോണിലെത്തിക്കും. കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തോടെയാണ്​ ഇതി​െൻറ പ്രവർത്തനം.

  • Plant succession: ചെടികൾ വെറും മണ്ണിൽനിന്ന്​ വളർന്ന് ഒരു കാടായി മാറുന്നതിന്​ ഇംഗ്ലീഷിൽ പറയുന്ന പേരാണ്​.
  • Afforestation: മുമ്പ്​ മരങ്ങൾ ഇല്ലാതിരുന്ന ഒരു പ്രദേശത്ത്​ മരങ്ങൾ നട്ടുപിടിപ്പിച്ച്​ വനമാക്കി മാറ്റുന്നതിന്​ പറയുന്ന പേര്​.
  • Agro forestry: കൃഷിയിടങ്ങളിൽ വിളകൾക്കൊപ്പം കാടും വളർത്തുന്ന രീതിക്ക്​ പറയുന്ന പേര്​.
  • Riparian forest: നദികൾ, അരുവികൾ, ചതുപ്പ്​, കുളം തുടങ്ങിയ ജലാശയങ്ങൾക്കു സമീപം കാണപ്പെടുന്ന കാടിനു പറയുന്ന പേര്​.
  • Canopy: വലിയ മരങ്ങളുടെ മുകളറ്റങ്ങൾ ചേർന്നതാണ്​ കാടി​െൻറ മേൽക്കൂര. ഇതിന്​ ഇംഗ്ലീഷിൽ പറയുന്ന പേരാണ്​.

ലോകപ്രശസ്​തമായ നാഷനൽ പാർക്കുകളെ നമുക്ക്​ പരിചയപ്പെടാം
അമേരിക്കയിലുള്ള യെല്ലോ നാഷനൽ പാർക്ക്​, ഗ്വാട്ടമാലയിലുള്ള ടികൽ നാഷനൽ പാർക്ക്​​, പെറുവിലെ മാനു നാഷനൽ പാർക്ക്​, എക്വഡോറിലുള്ള ഗാലപ്പഗോസ്​ നാഷനൽ പാർക്ക്​, ജിം കോർബറ്റ്​ നാഷനൽ പാർക്ക്​ തുടങ്ങിയവ ലോകത്തിലെ പ്രധാനപ്പെട്ട നാഷനൽ പാർക്കുകളാണ്​.
ഇന്ത്യയിലാകെ 103 നാഷനൽ പാർക്കുകളും 447 വന്യമൃഗസംരക്ഷണകേന്ദ്രങ്ങളും (sanctuaries) ഉണ്ട്​. അവയിൽ 12 എണ്ണം കേരളത്തിലാണ്​. ഇന്ത്യയിൽ ഏറ്റവുമധികം വനഭൂമിയുള്ള സംസ്​ഥാനം മധ്യപ്രദേശാണ്​. കൻഹ ദേശീയോദ്യാനത്തി​െൻറ ​പ്രത്യേകത എന്താണെന്നറിയാമോ? റുഡ്യാർഡ്​ ക്ലിപ്പിങ്ങി​െൻറ ജംഗിൾ ബുക്കിന്​ പ്രചോദനമായ വനമാണ്​ കൻഹ ദേശീയോദ്യാനം. ഹെയ്​ലി ആണ്​ ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം. കാട്ടുതീ യഥാസമയം അറിയുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി നിരീക്ഷണ ​ഡ്രോൺ സ്​ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്​ഥാനമാണ്​ ഉത്തരാഖണ്ഡ്​.
കെയ്​ബുൾ ലംജാവോ: ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനമാണ്​ മണിപ്പൂരിലുള്ള കെയ്​ബുൾ ലം​ജാവോ.
ചിപ്​കോ പ്രസ്​ഥാനം: ചണ്ഡി പ്രസാദ്​ഭട്ട്​, സുന്ദർലാൽ ബഹുഗുണ, ഗൗരിബായി തുടങ്ങിയവരായിരുന്നു ഈ പ്രസ്​ഥാനത്തി​െൻറ മുന്നണിപോരാളികൾ. 1987ൽ റൈറ്റ്​ ലൈവ്​ലിഹുഡ്​ പുരസ്​കാരം ലഭിച്ചു.
വനമഹോത്സവം: ഇന്ത്യയിൽ 1950ൽ ആരംഭിച്ച മരംനടീൽ പ്രസ്​ഥാനമാണ്​ വനമഹോത്സവം. ജൂലൈ ഒന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ്​ ഇത്​ സംഘടിപ്പിക്കുക. കെ.എം. മുൻഷിയാണ്​ ഇന്ത്യൻ വനമഹോത്സവത്തി​െൻറ പിതാവ്​.

കേരളത്തിലെ ആമസോൺ: കേരളത്തിലെ ഒരേയൊരു മഴക്കാടാണ്​ സൈലൻറ്​വാലി. ഇതി​െൻറ ​ഹരിത ജൈവസമ്പത്ത്​ ആദ്യമായി ലോകത്തിനു മുന്നിലെത്തിച്ചത്​ പ്രശസ്​ത ബ്രിട്ടീഷ്​ സസ്യശാസ്​ത്രജ്ഞനായ റോബർട്ട്​ വൈറ്റാണ്​. നീലഗിരി ജൈവമണ്ഡലത്തെ ലോകം മുഴുവൻ ശ്രദ്ധിച്ചത്​ റോബർട്ട്​ വൈറ്റി​െൻറ ശ്രമഫലമായാണ്​. ഈസ്​റ്റ്​ ഇന്ത്യ കമ്പനി റോബർട്ട്​ വൈറ്റി​െന മദ്രാസിലെ ബൊട്ടാണിക്കൽ ഗാർഡ​െൻറ ചുമതലയേൽപിച്ചു. കമ്പനിയുടെ ഔദ്യോഗിക പ്രകൃതിശാസ്​ത്രജ്ഞനായ അദ്ദേഹം 1826 മുതൽ 1828 വരെ നീലഗിരി ജൈവമണ്ഡലത്തി​െല സസ്യജാലങ്ങളെപ്പറ്റി പഠനം നടത്തി. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ ജൈവവ്യവസ്​ഥകളിലൊന്നുകൂടിയാണ്​ സൈലൻറ്​വാലി. സൈലൻറ്​വാലിയിലൂടെ ഒഴുകുന്ന നദിയാണ്​ കുന്തിപ്പുഴ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story