Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightSchool Greenchevron_rightകമ്പ്യൂട്ടർ ഗെയിം...

കമ്പ്യൂട്ടർ ഗെയിം വന്നതെങ്ങനെ?

text_fields
bookmark_border
കമ്പ്യൂട്ടർ ഗെയിം വന്നതെങ്ങനെ?
cancel


നിങ്ങൾക്ക്​ വിമാനത്തിൽ കയറി യുദ്ധം ചെയ്യണോ? വിമാനം പറപ്പിക്കാൻ നിങ്ങൾക്കറിയില്ലെങ്കിലും യുദ്ധത്തിൽ ഒരുകൈ നോക്കാൻ സാധിക്കും. ബൈക്കോടിക്കാനറിയില്ലെങ്കിലും ഒരു മോ​േട്ടാർ സൈക്കിൾ റാലിയിൽ നിങ്ങൾക്ക്​ പ​​െങ്കടുക്കാൻ കഴിയും. വളരെ ദുഷ്​കരമായ ഇടുങ്ങിയ പാതയിലൂടെ നിങ്ങൾ കുതിച്ചു പാഞ്ഞാലും ശരീരത്തിൽ ഒരു പോറലുപോലും ഏൽക്കില്ല. കമ്പ്യൂട്ടറിൽ നമുക്ക്​ കളിക്കാൻ കഴിയുന്ന ചില ഗെയിമുകളാണിത്​. നമ്മൾ നേരിട്ട്​ പ​െങ്കടുക്കുന്നതുപോലുള്ള പ്രതീതി ജനിപ്പിക്കുന്ന കമ്പ്യൂട്ടർ ഗെയിമുകൾ പോലും ഇന്ന്​ നിലവിലുണ്ട്​. വെറും ​നേര​േമ്പാക്ക്​ കളികൾ തുടങ്ങി ക്രിക്കറ്റ്​, ഫുട്​ബാൾ, മാനസിക വ്യായാമം തരുന്ന ചെസ്​ പോലുള്ള കളികളിലെല്ലാം നിങ്ങൾക്ക്​ ഇന്ന്​ കമ്പ്യൂട്ടർ വഴി പ​െങ്കടുക്കാൻ സാധിക്കും. 
19​62ലാണ്​ ആദ്യത്തെ കമ്പ്യൂട്ടർ ഗെയിമി​െൻറ പിറവി. അമേരിക്കയിലെ മസാച്ചുസെറ്റ്​ഡ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിൽ മാർട്ടിൻ ഗ്രേറ്റസ്​, സ്​റ്റീഫൻ റസ്സൽ, വെയ്​ൻ വിറ്റാനെൻ എന്നിവർ ചേർന്നാണ്​രൂപം നൽകിയത്​. വിനോദം പകരുന്ന നോവലുകളും പലതരം കളികളെക്കുറിച്ച്​ പ്രതിപാദിക്കുന്ന പുസ്​തകങ്ങളുമായിരുന്നു അവരുടെ പ്രചോദനം. രണ്ടുപേർ​ ചേർന്ന്​ കളിക്കാൻ കഴിയുന്ന ഗെയിമായിരുന്ന ‘സ്​പേസ്​​വാർ’ തന്നെയാണ്​ ആദ്യത്തെ വിഡിയോ ഗെയിമും. 
കമ്പ്യൂട്ടർ ടെക്​നോളജി അത്രയേറെ വികസിക്കാതിരുന്ന അക്കാലത്ത്​ ആസ്​കി (ASCI) ടെക്​സ്​റ്റ്​ അക്ഷരങ്ങൾ ഉപയോഗിച്ചായിരുന്നു ‘സ്​പേസ്​ വാറി’നുവേണ്ടി വിമാനങ്ങളും മറ്റും നിർമിച്ചിരുന്നത്​. ഇന്നത്തെ ഗെയിമുകളിൽ അവക്ക്​ ത്രിമാന ഛായ നൽകാനും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ നൽകാനുമെല്ലാം പുതിയ സാ​േങ്കതിക വിദ്യകൾ ഉരുത്തിരിഞ്ഞുകഴിഞ്ഞു. 
1962ൽ പി.ഡി.പി-1 (പ്രോഗ്രാമ്​ഡ്​ ​േഡറ്റാ ​പ്രോസസർ-1) എന്ന മെയിൻ ഫെയിം കമ്പ്യൂട്ടറിൽ സ്​പേസ്​ വാറി​െൻറ പ്രോഗ്രാം ചെയ്​തത്​ സ്​റ്റീവ്​ റസ്സൽ ആയതിനാൽ അദ്ദേഹത്തെയാണ്​ പൊതുവെ കമ്പ്യൂട്ടർ ഗെയിം കണ്ടുപിടിച്ചയാളായി പരിഗണിക്കുന്നത്​. പീറ്റർ സാംസൺ, ഡാൻ എ​ഡ്വേഡ്​സ്​, മാർട്ടിൻ ഗ്രേറ്റസ്​, അലൻ കോടോക്​, സ്​റ്റീവ്​ പിനർ, റോബർട്ട്​ എ. സോണ്ടേഴ്​സ്​ എന്നീ കമ്പ്യൂട്ടർ ശാസ്​ത്രജ്ഞരും അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. 
കമ്പ്യൂട്ടർ ഗെയിമിനു​വേണ്ടിയുള്ള ഗവേഷണം അറുപതുകളിൽ പല മേഖലകളിലും നടന്നിരുന്നു. താൻ അവയിൽ വിജയകരമായ പ്രോഗ്രാം ആദ്യം എഴുതി തയാറാക്കി എന്നു മാത്രമേയുള്ളൂ​വെന്ന്​ സ്​റ്റീവ്​ റസ്സൽ തന്നെ പറഞ്ഞിട്ടുണ്ട്​. കാലത്തി​െൻറ മാറ്റത്തിനനുസരിച്ച്​ വിഡിയോ ഗെയിം കാണാനുള്ള സൗകര്യവും ഇപ്പോൾ വർധിച്ചിട്ടുണ്ട്​. ഇൻറർനെറ്റ്​ കണക്​ഷനുള്ള ഒരു സ്​മാർട്ട്​ ​േഫാൺ കൈയിലുണ്ടെങ്കിൽ എവിടെയിരുന്നും യാത്ര ചെയ്യ​ു​േമ്പാൾ​പോലും കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്​!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story