ഇനി പ്ലാസ്റ്റിക് ഇല്ലാത്ത സ്കൂൾ
text_fieldsകേരളത്തെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് കൂട്ടുകാർ അറിഞ്ഞുകാണുമല്ലോ. ഇതിെൻറ ഭാഗമായി 2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു. ജനുവരി 15 മുതൽ നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർക്കെതിരെ പിഴയും ചുമത്തുന്നുണ്ട്. മണ്ണിനൊപ്പം നാടിനെയും കാക്കാനുള്ള ഈ ബൃഹത് പരിപാടി വിജയത്തിലെത്തണമെങ്കിൽ വിദ്യാർഥികളുടെ സഹായവും സഹകരണവും കൂടിയേ തീരൂ. പ്ലാസ്റ്റികിനെ നാടുകടത്താനൊരുങ്ങുംമുമ്പ് ചില കാര്യങ്ങൾ പഠിച്ചോളൂ.
അനുമതി റദ്ദാക്കും
ജനുവരി 15 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റികുകൾ വിൽക്കുകയോ കൊണ്ടുനടക്കുകയോ ചെയ്യുന്നവർക്ക് ഭീമമായ തുകയാണ് പിഴ ചുമത്തുക. ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം പ്ലാസ്റ്റിക് നിർമിച്ച സ്ഥാപനത്തിെൻറ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും.
ചുമതല
കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ്നിരോധനം നടപ്പാക്കാനുള്ള ചുമതല.
എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപാദകരോ വിൽക്കുന്നവരോ ഇവ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിരോധിച്ച ഉൽപന്നങ്ങൾ
- പ്ലാസ്റ്റിക് ക്യാരി ബാഗ്
- പ്ലാസ്റ്റിക് ഗാർബേജ് ബാഗ്
- പി.വി.സി ഫ്ലക്സ് ഉൽപന്നങ്ങൾ
- 500 മില്ലി ലിറ്ററിനു താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ
- ബ്രാൻഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ
- മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്
- തെർമോകോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും
- തെർമോകോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ
- ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്
- ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷുകൾ തുടങ്ങിയവ
- പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിങ് ഉള്ള പേപ്പർ ബാഗുകൾ
- പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് ബണ്ടിങ്,
- പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ
- ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
- നോൺ വൂവൺ ബാഗുകൾ
വിദ്യാലയം
നമ്മുടെ വിദ്യാലയങ്ങൾ പൂർണമായും പ്ലാസ്റ്റിക്കിൽനിന്നും ഇനിയും മോചിതമായിട്ടില്ല. വാട്ടർബോട്ടിലുകൾ സ്റ്റീൽ ഉപയോഗിക്കണമെന്ന തീരുമാനം ഇനിയും നടപ്പായില്ല. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയേണ്ട ബോട്ടിലുകളിൽ തന്നെയാണ് കുട്ടികളിൽ ഭൂരിഭാഗവും കുടിവെള്ളം കൊണ്ടു വരുന്നത്. ഒപ്പം ബോൾ പേനകൾ, മിഠായി കടലാസുകൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ വിദ്യാലയത്തെ സമ്പൂർണമായും പ്ലാസ്റ്റിക്കിൽനിന്നും മോചിപ്പിക്കാനാകൂ. വിദ്യാലയത്തിനൊപ്പം വീടും നാടും ഇതുപോലെ ഉണർന്നാൽ ‘ക്വിറ്റ് പ്ലാസ്റ്റിക്’ എന്ന യാഥാർഥ്യത്തിന് അധികനാൾ കാത്തിരിക്കേണ്ടി വരില്ല.
നിങ്ങൾക്കും ചിലത് ചെയ്യാം
- പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ചാർട്ടുകളും മറ്റും ഉപയോഗിക്കുന്നത് നിർത്തുക. പകരം പേപ്പർ ചാർട്ടുകൾ ഉപയോഗിക്കുക.
- ആഘോഷങ്ങൾക്കായി പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കണം.
- വീട്ടിൽനിന്നും ഭക്ഷണ സാധനങ്ങൾ െകാണ്ടുവരുേമ്പാൾ പ്ലാസ്റ്റിക് അല്ലാത്ത ബോക്സുകളും തുണി സഞ്ചികളും മാത്രം ഉപയോഗിക്കണം
- വീട്ടിൽ ആരെങ്കിലും നിരോധിച്ച പ്ലാസ്റ്റികുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ പറഞ്ഞ് മനസിലാക്കാം.
- സ്കൂളിൽ അധ്യാപകരുെട സഹകരണത്തോെട ‘പ്ലാസ്റ്റിക് മുക്ത കാമ്പയി’നുകൾ സംഘടിപ്പിച്ച് എല്ലാവരിലേക്കും ‘പ്ലാസ്റ്റിക് ഫ്രീ’ സന്ദേശം എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.