കമ്പ്യൂട്ടർ ഗെയിം വന്നതെങ്ങനെ?
text_fields
നിങ്ങൾക്ക് വിമാനത്തിൽ കയറി യുദ്ധം ചെയ്യണോ? വിമാനം പറപ്പിക്കാൻ നിങ്ങൾക്കറിയില്ലെങ്കിലും യുദ്ധത്തിൽ ഒരുകൈ നോക്കാൻ സാധിക്കും. ബൈക്കോടിക്കാനറിയില്ലെങ്കിലും ഒരു മോേട്ടാർ സൈക്കിൾ റാലിയിൽ നിങ്ങൾക്ക് പെങ്കടുക്കാൻ കഴിയും. വളരെ ദുഷ്കരമായ ഇടുങ്ങിയ പാതയിലൂടെ നിങ്ങൾ കുതിച്ചു പാഞ്ഞാലും ശരീരത്തിൽ ഒരു പോറലുപോലും ഏൽക്കില്ല. കമ്പ്യൂട്ടറിൽ നമുക്ക് കളിക്കാൻ കഴിയുന്ന ചില ഗെയിമുകളാണിത്. നമ്മൾ നേരിട്ട് പെങ്കടുക്കുന്നതുപോലുള്ള പ്രതീതി ജനിപ്പിക്കുന്ന കമ്പ്യൂട്ടർ ഗെയിമുകൾ പോലും ഇന്ന് നിലവിലുണ്ട്. വെറും നേരേമ്പാക്ക് കളികൾ തുടങ്ങി ക്രിക്കറ്റ്, ഫുട്ബാൾ, മാനസിക വ്യായാമം തരുന്ന ചെസ് പോലുള്ള കളികളിലെല്ലാം നിങ്ങൾക്ക് ഇന്ന് കമ്പ്യൂട്ടർ വഴി പെങ്കടുക്കാൻ സാധിക്കും.
1962ലാണ് ആദ്യത്തെ കമ്പ്യൂട്ടർ ഗെയിമിെൻറ പിറവി. അമേരിക്കയിലെ മസാച്ചുസെറ്റ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ മാർട്ടിൻ ഗ്രേറ്റസ്, സ്റ്റീഫൻ റസ്സൽ, വെയ്ൻ വിറ്റാനെൻ എന്നിവർ ചേർന്നാണ്രൂപം നൽകിയത്. വിനോദം പകരുന്ന നോവലുകളും പലതരം കളികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളുമായിരുന്നു അവരുടെ പ്രചോദനം. രണ്ടുപേർ ചേർന്ന് കളിക്കാൻ കഴിയുന്ന ഗെയിമായിരുന്ന ‘സ്പേസ്വാർ’ തന്നെയാണ് ആദ്യത്തെ വിഡിയോ ഗെയിമും.
കമ്പ്യൂട്ടർ ടെക്നോളജി അത്രയേറെ വികസിക്കാതിരുന്ന അക്കാലത്ത് ആസ്കി (ASCI) ടെക്സ്റ്റ് അക്ഷരങ്ങൾ ഉപയോഗിച്ചായിരുന്നു ‘സ്പേസ് വാറി’നുവേണ്ടി വിമാനങ്ങളും മറ്റും നിർമിച്ചിരുന്നത്. ഇന്നത്തെ ഗെയിമുകളിൽ അവക്ക് ത്രിമാന ഛായ നൽകാനും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ നൽകാനുമെല്ലാം പുതിയ സാേങ്കതിക വിദ്യകൾ ഉരുത്തിരിഞ്ഞുകഴിഞ്ഞു.
1962ൽ പി.ഡി.പി-1 (പ്രോഗ്രാമ്ഡ് േഡറ്റാ പ്രോസസർ-1) എന്ന മെയിൻ ഫെയിം കമ്പ്യൂട്ടറിൽ സ്പേസ് വാറിെൻറ പ്രോഗ്രാം ചെയ്തത് സ്റ്റീവ് റസ്സൽ ആയതിനാൽ അദ്ദേഹത്തെയാണ് പൊതുവെ കമ്പ്യൂട്ടർ ഗെയിം കണ്ടുപിടിച്ചയാളായി പരിഗണിക്കുന്നത്. പീറ്റർ സാംസൺ, ഡാൻ എഡ്വേഡ്സ്, മാർട്ടിൻ ഗ്രേറ്റസ്, അലൻ കോടോക്, സ്റ്റീവ് പിനർ, റോബർട്ട് എ. സോണ്ടേഴ്സ് എന്നീ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരും അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു.
കമ്പ്യൂട്ടർ ഗെയിമിനുവേണ്ടിയുള്ള ഗവേഷണം അറുപതുകളിൽ പല മേഖലകളിലും നടന്നിരുന്നു. താൻ അവയിൽ വിജയകരമായ പ്രോഗ്രാം ആദ്യം എഴുതി തയാറാക്കി എന്നു മാത്രമേയുള്ളൂവെന്ന് സ്റ്റീവ് റസ്സൽ തന്നെ പറഞ്ഞിട്ടുണ്ട്. കാലത്തിെൻറ മാറ്റത്തിനനുസരിച്ച് വിഡിയോ ഗെയിം കാണാനുള്ള സൗകര്യവും ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഇൻറർനെറ്റ് കണക്ഷനുള്ള ഒരു സ്മാർട്ട് േഫാൺ കൈയിലുണ്ടെങ്കിൽ എവിടെയിരുന്നും യാത്ര ചെയ്യുേമ്പാൾപോലും കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.