Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_right​ലെഫ്​റ്റ്​ റൈറ്റ്​...

​ലെഫ്​റ്റ്​ റൈറ്റ്​ ലെഫ്​റ്റ്​ റൈറ്റ്​...

text_fields
bookmark_border
​ലെഫ്​റ്റ്​ റൈറ്റ്​ ലെഫ്​റ്റ്​ റൈറ്റ്​...
cancel

സ്കൗ​ട്ട്സ് ആൻഡ്​ ഗൈ​ഡ്സ് ലോ​ക പ​രി​ചി​ന്ത​ന ദി​നം (World Thinking Day)

വി​ദ്യാ​ഭ്യാ​സ​ലോ​ക​ത്തി​ന് ഒ​രുപ​ക്ഷേ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ചെ​യ്ത മ​ഹാ​ൻ ബി.പി എ​ന്ന ചു​രു​ക്ക​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ  സ​ർ റോ​ബ​ർ​ട്ട് സ്​റ്റീ​ഫൻ​സ​ൺ സ്മി​ത്ത് ബേ​ഡ​ൻ പ​വ​ൽ ആ​യി​രി​ക്കും. നൂറില​ധി​കം വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് സ്കൗ​ട്ടിൽ അ​ദ്ദേ​ഹം ന​ട​പ്പാക്കി​യ ക​ളി​യി​ലൂ​ടെ പ​ഠ​നം, വാ​തി​ൽ​പ്പു​റ​ പ​ഠ​നം, സ​ഹ​വാ​സ ക്യാ​മ്പു​ക​ൾ, ഹൈ​ക്കു​ക​ൾ, ക്യാ​മ്പ് ഫ​യ​ർ, പ​ട്രോ​ൾ സി​സ്​റ്റം (ഗ്രൂപ്​ തി​രി​ക്ക​ൽ) എ​ന്നി​വ ഈ​യ​ടു​ത്ത കാ​ല​ത്തു മാ​ത്ര​മാ​ണ് ന​മ്മു​ടെ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​ത്.
കു​രു​ന്നു​ക​ളു​ടെ ഊ​ർ​ജത്തെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കൃ​ത്യ​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ടുന​യി​ച്ചാ​ൽ രാ​ജ്യ​ത്തി​​െൻറ ഭാ​വി ശോ​ഭ​ന​മാ​യി​രി​ക്കു​മെ​ന്ന് അ​നു​ഭ​വ​ത്തി​ൽ നി​ന്നും മ​ന​സ്സി​ലാ​ക്കി​യ ബേ​ഡ​ൻ പ​വ​ൽ ത​​െൻറ പ​ട്ടാ​ള ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് പൂ​ർ​ണ സ​മ​യ​വും സ്​കൗ​ട്ടിങ്ങിനു​വേ​ണ്ടി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. അതുകൊണ്ടുത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​​െൻറ​യും ഗൈ​ഡിങ്ങിന് നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​​െൻറ പ​ത്നി ഒ​ലേ​വ് സെ​ൻറ്​ ക്ല​യ​ർ സോം​സി​​െൻറ​യും (ലേ​ഡി ബി.​പി) ജ​ന്മ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 22 ലോ​ക പ​രി​ചി​ന്ത​ന ദി​ന​മാ​യി (wold Thinking Day) ലോ​ക​ത്തെ മു​ഴു​വ​ൻ സ്കൗ​ട്ട് ആൻഡ്​ ഗൈ​ഡ്സ് അം​ഗ​ങ്ങ​ളും മ​റ്റു​ള്ള​വ​ർ​ക്ക് ചെ​റി​യ ഒ​രു സ​ഹാ​യ​മെ​ങ്കി​ലും ന​ൽ​കി​ക്കൊ​ണ്ട് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഒ​രു പു​തുലോ​കം സൃ​ഷ്​ടിക്കു​ക (Creating A Better World) എ​ന്ന​താ​ണ് സ്കൗ​ട്ടിങ്ങി​െൻറ മു​ഖ​മു​ദ്ര.

സ്കൗ​ട്ടിങ്ങി​​െൻറ ആ​രം​ഭ​ം
1876 മു​ത​ൽ 1910 വ​രെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ൽ മേ​ജ​ർ ജ​ന​റ​ൽ സ്ഥാ​നം വ​രെ അ​ല​ങ്ക​രി​ച്ച ബി.​പി ബ്രി​ട്ടീഷ് യു​വ​ജ​ന​ങ്ങ​ളു​ടെ അ​ല​സ​മാ​യ ജീ​വി​ത​ത്തി​ൽ ഉ​ത്ക​ണ്ഠാ​കു​ല​നാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് അ​ധീ​ന​ത​യിലെ തെ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ ട്രാ​ൻ​സ് വാ​ൾ രാ​ജ്യ​ത്തി​ലെ മെ​ഫ​കിങ് പ​ട്ട​ണം ഉ​പ​രോ​ധി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ പ​ട്ട​ണ​ത്തി​ലെ മു​തി​ർ​ന്ന​വ​രെ​ല്ലാം യു​ദ്ധ​മു​ന്ന​ണി​യി​ൽ ഒ​രു​മി​ച്ചുകൂ​ടി​യ​പ്പോ​ൾ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും  ര​ഹ​സ്യ​സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നുമെല്ലാം ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്നു. ഈ ​സ​മ​യ​ത്ത് ബി.​പി​യു​ടെ സു​ഹൃ​ത്ത് സ​ർ. എ​ഡ്വേ​ഡ് സെ​സി​ൽ കു​റ​ച്ച് ചെ​റു​പ്പ​ക്കാ​രെ പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി ആ​വ​ശ്യ​മാ​യ ജോ​ലി​ക​ൾ ഏ​ൽ​പി​ച്ചു.
കു​ട്ടി​ക​ളു​ടെ സ​ത്യ​സ​ന്ധ​മാ​യ പ്ര​വ​ർ​ത്ത​ന​വും അ​വ​ർ പ്ര​ക​ടി​പ്പി​ച്ച മ​നോ​ധൈ​ര്യ​വും ബി.​പി​യെ ഏ​റെ സ​ന്തോ​ഷി​പ്പി​ച്ചു. 217 ദി​വ​സം നീ​ണ്ടുനി​ന്ന ഉ​പ​രോ​ധം ര​ക്ത​ര​ഹി​ത​മാ​യി വി​ജ​യി​പ്പി​ക്കാ​ൻ ഈ ​കു​ട്ടി​ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​യി​രു​ന്നു.
പിന്നീട്​ ഇം​ഗ്ലീ​ഷ് ചാ​ന​ലി​ന​ടു​ത്തു​ള്ള ബ്രൗ​ൺ സീ ​ദ്വീ​പി​ൽ 21 കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 1907 ജൂ​ലൈ 31 മു​ത​ൽ ആ​ഗ​സ്​റ്റ്​ എട്ടുവ​രെ അ​ദ്ദേ​ഹം ത​​െൻറ ആ​ദ്യ പ​രീ​ക്ഷ​ണ ക്യാ​മ്പ് പൂ​ർ​ത്തി​യാ​ക്കി. ശേഷം,1908ൽ ‘സ്കൗട്ടിങ്​ ഫോ​ർ ബോ​യ്സ്’ എ​ന്ന ഗ്ര​ന്ഥം അ​ദ്ദേ​ഹം ര​ചി​ച്ചു. ഈ ​പു​സ്ത​കം ഇ​ന്ന് ‘സ്കൗ​ട്ടിങ്ങി​െൻറ ബൈ​ബി​ൾ’ എ​ന്ന പേ​രി​ൽ വി​ശ്വ​പ്ര​സി​ദ്ധ​മാ​ണ്. പിന്നീട്​ സ്കൗ​ട്ടിങ്ങി​ലേ​ക്ക് പെ​ൺ​കു​ട്ടി​ക​ളു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​നമാ​നി​ച്ച് ഗൈ​ഡിങ്ങുകൂ​ടി ചേ​ർ​ക്ക​പ്പെ​ട്ടു. ഒ​ലേ​വ് സെൻറ്​ ക്ല​യ​ർ സോം​സാ​ണ് ഗൈ​ഡിങ്ങിനു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഏ​റ്റ​വും വ​ലി​യ യൂ​നി​ഫോം സം​ഘ​ട​ന
ഇ​ന്ന് 200ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി 50 കോ​ടി​യി​ല​ധി​കം യു​വാ​ക്ക​ൾ അം​ഗ​ങ്ങ​ളാ​യി പ​ട​ർ​ന്നുപ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ യൂ​നി​ഫോം സം​ഘ​ട​ന​യാണ്​ സ്കൗ​ട്ട്സ് ആൻഡ്​ ഗൈ​ഡ്സ്. സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്കൗ​ട്ടിങ്ങിൽ അം​ഗ​ങ്ങ​ളാ​യ ലോ​ക​രാ​ജ്യ​ങ്ങ​ളെ ആ​റു റീ​ജ്യനുക​ളാ​യി  തി​രി​ച്ചി​രി​ക്കു​ന്നു. 50 ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള ഇ​ന്ത്യ​യി​ലെ ഭാ​ര​ത് സ്കൗ​ട്ട്സ് ആൻഡ്​ ഗൈ​ഡ്സ് എ​ന്ന ഔ​ദ്യോ​ഗി​ക സം​ഘ​ട​ന ഏ​ഷ്യ-​പ​സ​ഫി​ക് റീ​ജ്യനി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​യി​ൽ
ലോ​ക​ത​ല​ത്തി​ൽ സ്കൗ​ട്ടും (World Organisation of Scout Movement -WOSM) ഗൈ​ഡും (World Association of Girl Guide and Girl Scout -WAGGGS) വെ​വ്വേ​റെ സം​ഘ​ട​ന​ക​ളാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ ര​ണ്ടും ഒ​രു​മി​ച്ചാണ്​. സ്വാ​ത​ന്ത്ര്യ​ത്തി​നുമു​മ്പ് ഇ​ന്ത്യ​യി​ലെ  ചി​ത​റി​ക്കി​ട​ന്നി​രു​ന്ന  വി​വി​ധ സ്കൗ​ട്ട്സ് ആൻഡ്​ ഗൈ​ഡ്സ് സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി ഭാ​ര​ത് സ്കൗ​ട്ട്സ് ആൻഡ്​ ഗൈ​ഡ്സ് എ​ന്ന പേ​രി​ലാ​ക്കി​യ​ത് ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന മൗ​ലാ​ന അ​ബു​ൽക​ലാം ആ​സാ​ദാ​യി​രു​ന്നു.
ഇ​ന്ന് സം​സ്ഥാ​ന^കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ സ്കൂ​ൾ, ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​നം, ​ദേ​ശീ​യം എ​ന്നീ ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത് സ്കൗ​ട്ട്സ് ആൻഡ്​ ഗൈ​ഡ്സി​​െൻറ മു​ഖ്യര​ക്ഷാ​ധി​കാ​രി രാ​ഷ്​ട്ര​പ​തി​യാ​ണ്.

വി​ഭാ​ഗ​ങ്ങ​ൾ

  • a ) ബ​ണ്ണീ​സ് (Bunnies)

മൂന്നു മു​ത​ൽ അഞ്ചുവ​യ​സ്സു​വ​രെ​യു​ള്ള പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കു​ള്ളതാണ്​ ബ​ണ്ണീ​സ്. keep smiling എ​ന്ന​താ​ണ് ബ​ണ്ണീ​സി​​െൻറ മു​ദ്രാ​വാ​ക്യം.

  • b) ക​ബ്​ ആൻഡ്​ ബു​ൾ​ബു​ൾ​ (Cubs & BulBuls)

അഞ്ചു മു​ത​ൽ 10 വ​യ​സ്സ് വ​രെ​യു​ള്ള എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളെ ക​ബ്‌ എ​ന്നും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ബു​ൾ​ബു​ൾ എ​ന്നും വി​ളി​ക്കു​ന്നു. ‘ക​ഴി​വി​​െൻറ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ക’ (Do Your Best) എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. നാ​ഷ​നൽ ക​മീഷ​ണ​ർ ന​ൽ​കു​ന്ന ഗോ​ൾ​ഡ​ൻ ആ​രോ അ​വാ​ർ​ഡാ​ണ് ഇ​ന്ത്യ​യി​ൽ ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി

  • C) സ്കൗ​ട്ട്സ്​ ആൻഡ്​ ഗൈ​ഡ്സ്​ (Scouts & Guides)

10  മു​ത​ൽ 17 വ​യ​സ്സു​വ​രെ​യു​ള്ള യു.​പി, ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്ന കൗ​മ​ാര​ക്കാ​രാ​യ ആ​ൺ​കു​ട്ടി​ക​ളെ സ്കൗ​ട്ട്സ്​ എ​ന്നും പെ​ൺ​കു​ട്ടി​ക​ളെ ഗൈ​ഡ്സ് എ​ന്നും വി​ളി​ക്കു​ന്നു. രാഷ്​ട്ര​പ​തി ഒ​പ്പു​വെ​ക്കു​ന്ന രാഷ്​ട്ര​പ​തി പു​ര​സ്കാ​റാ​ണ് ഇ​ന്ത്യ​യി​ൽ ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി. ‘ത​യ്യാ​ർ’ (Be Prepared) എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം.

  • d) റോ​വ​ർ ആൻഡ്​ റേ​ഞ്ച​ർ (Rovers & Rangers)

17 മു​ത​ൽ 25 വ​യ​സ്സു​വ​രെ​യു​ള്ള യു​വ​തീയു​വാ​ക്ക​ൾ അ​ട​ങ്ങി​യ ഈ ​സം​ഘ​ത്തി​ലെ ആ​ൺ​കു​ട്ടി​ക​ൾ റോ​വ​ർ എ​ന്നും പെ​ൺ​കു​ട്ടി​ക​ൾ റേ​ഞ്ച​ർ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. രാ​ഷ്​​ട്ര​പതി അ​വാ​ർ​ഡാ​ണ് ല​ഭി​ക്കാ​വു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി. ‘സേ​വ​നം’ ( service) എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം.

  • (e) വെ​ഞ്ച്വ​ർ  ക്ല​ബ്​

30 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള പൊ​തുജ​ന​ത്തി​നുവേ​ണ്ടി ക്ല​ബ്​ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൗ​ട്ട് ആൻഡ്​ഗൈ​ഡ് വി​ഭാ​ഗ​മാ​ണ് വെ​ഞ്ച്വ​ർ ക്ല​ബ്​. സാ​ഹ​സി​ക ത​ൽപ​ര​രാ​യ യു​വ​ജ​ന​ങ്ങ​ളെ ഒ​രു​മി​ച്ചുചേ​ർ​ത്ത് പ്രാ​യ​ത്തി​ന​നു​യോ​ജ്യ​മാ​യ​തും രാഷ്​ട്രനി​ർ​മാ​ണ​ത്തി​നുതകുന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് ഈ ​ക്ല​ബി​​െൻറ ല​ക്ഷ്യം. ഈ ​വി​ഭാ​ഗ​ത്തി​നു മാ​ത്രം  യൂ​നിഫോം നി​ർ​ബ​ന്ധ​മ​ല്ല. ‘പു​തി​യ ഒ​രു ലോ​ക സൃ​ഷ്​ടി​ക്കാ​യ്’ എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം (creating a better world).

ഹ​യ​ർ സെ​ക്കൻഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി സ്കൗട്ടിങ്​ ആ​രം​ഭി​ച്ച​ത് കേ​ര​ള​ത്തി​ലാ​ണ്. രണ്ടുവ​ർ​ഷ​ത്തെ പ​ഠ​ന​കാ​ല​യ​ള​വി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ക​യും ചീ​ഫ് മി​നിസ്​റ്റേഴ്സ് ട്രോ​ഫിക്കുവേ​ണ്ടി​ വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ നി​ല​വാ​ര​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് ഹ​യ​ർ സെ​ക്ക​ൻഡ​റി​യി​ൽ ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത​യു​ണ്ടാ​കും. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലും സ്കൗ​ട്ടിങ്​ ആ​രം​ഭി​ക്കു​ന്ന ശു​ഭ​വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തുവ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് 17 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ റോ​വ​ർ വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം പു​റ​മെ രാ​ഷ്​ട്ര​പ​തി അ​വാ​ർ​ഡ്, ഹി​മാ​ല​യ​ വു​ഡ് ബാ​ഡ്ജ് എ​ന്നി​വ നേ​ടു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പ​രീ​ക്ഷ​യി​ൽ  പ്ര​ത്യേ​ക ​േക്വാ​ട്ട​യും അ​നു​വ​ദി​ച്ചുവ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story