വിമാനത്തിലിരുന്ന് ചായയും ബിസ്കറ്റ് കഴിച്ച് ഇൻഡിഗോ മാനേജിങ് ഡയറക്ടർ; ലളിത ജീവിതമെന്ന് നെറ്റിസൺസ്
text_fieldsന്യൂഡൽഹി: ശതകോടീശ്വരൻമാർ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ചിലപ്പോൾ അവരുടെ പേരിലുടെ വൻ വ്യവസായ സാമ്രാജ്യത്തിന്റേയും കോടികളുടെ ആസ്തിയുടേയും പേരിലായിരിക്കാം അത്. എന്നാൽ മറ്റ് ചിലപ്പോൾ മാനുഷിക പ്രവർത്തനങ്ങളുടേയും ലളിത ജീവിതത്തിന്റേയും പേരിലുമാവും. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയുന്നത്. ഇൻഡിഗോ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ രാഹുൽ ഭാട്ടിയയാണ് ചിത്രത്തിലുള്ളത്.
കമ്പനിയുടെ ബംഗളൂരു-ഡൽഹി ഫ്ലൈറ്റിലിരുന്ന് രാഹുൽ ഭാട്ടിയ ബിസ്കറ്റും ചായയും കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിമാനം തന്നെ ചാർട്ട് ചെയ്യാൻ അവസരമുണ്ടായിരിന്നിട്ടും ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത ഇൻഡിഗോ സി.ഇ.ഒയെ കുറിച്ചാണ് വാർത്തകൾ.
മാധ്യമപ്രവർത്തകനായ വൈ.പി രാജേഷാണ് ചിത്രം പങ്കുവെച്ചത്. 57 ശതമാനം വിപണി വിഹിതത്തോടെ റിച്ചാർഡ് ബ്രൻസണേ പോലെയോ വിജയ് മല്യയെ പോലെയെ ഒരു വ്യവസായിയായി നിങ്ങൾക്ക് മാറേണ്ടേയെന്ന് ചോദിച്ചാണ് രാജേഷ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.