സൗഹാൻ എവിടെ?, നാടിെൻറ ചോദ്യത്തിന് നൂറ് ദിവസം
text_fieldsഅരീക്കോട്: വെറ്റിലപ്പാറ ഹസ്സൻകുട്ടി-മറിയുമ്മ ദമ്പതികളുടെ മകൻ 14കാരൻ മുഹമ്മദ് സൗഹാെൻറ തിരോധാനത്തിന് നൂറ് ദിവസം പിന്നിടുന്നു. ആഗസ്റ്റ് 14ന് രാവിലെയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് സൗഹാനെ വീടിന് മുന്നിൽനിന്ന് കാണാതായത്.
പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വകുപ്പുകളെ ഏകോപിപ്പിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അരീക്കോട് പൊലീസിെൻറ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇനിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെയോ മറ്റു ഏജൻസികളെയോ ഏൽപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ അബൂബക്കർ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജില്ല പോലീസ് മേധാവിക്കും പരാതി നൽകും.
മികച്ച രീതിയിൽ തന്നെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ പറയുന്നത്. മൊഴികളിൽ ചില വൈരുധ്യങ്ങളുണ്ട്. അന്വേഷണത്തിെൻറ വിശദ വിവരങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നതനുസരിച്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.