വാഹന പരിശോധനക്കിടെ 10.9 കിലോ കഞ്ചാവ് പിടികൂടി
text_fieldsമലപ്പുറം: വാഹന പരിശോധനക്കിടെ മലപ്പുറം പൊലീസ് 10.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. രണ്ട് വാഹനത്തിലെ ആറുപേരിൽ നിന്നാണ് ഇത്രയും കഞ്ചാവ് കണ്ടെടുത്തത്. തൃശൂർ കൊടകര ചെമ്പുച്ചിറ അണലിപറമ്പിൽ എ.ആർ. വിഷ്ണു (29), കൊടകര ചെമ്പുച്ചിറ ഉമ്മലപറമ്പിൽ യു.എസ്. വിഷ്ണു (28), വരന്തരപ്പിള്ളി മാപ്രാണത്തുകാരൻ ബട്സൺ ആൻറണി (26), തൃശൂർ ആമ്പല്ലൂർ ചെറുവാൾ വീട്ടിൽ സി.യു. വിഷ്ണു (27), മണ്ണാർക്കാട് ചെത്തല്ലൂർ ചോലമുഖത്ത് മുഹമ്മദ് സാലി (35), കണ്ണൂർ തളിപ്പറമ്പ് വെള്ളോറ കണ്ടക്കീൽ വീട്ടിൽ കെ. നൗഷാദ് (37) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ േജാബി തോമസിെൻറ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
ഞായറാഴ്ച വൈകീട്ട് മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ തൃശൂർ ഭാഗത്തുനിന്ന് രണ്ട് കാറുകളിലായി എത്തിയ സംഘത്തെ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പിടികൂടിയത്. കാറിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവ് കൈമാറുന്നതിന് വേണ്ടിയാണോ സംഘം എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.
അറസ്റ്റിലായതിൽ മുഹമ്മദ് സാലിക്കും നൗഷാദിനും എതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ട്. എസ്.െഎ അമീറലി, എ.എസ്.െഎ സിയാദ്, മുരളീധരൻ, സി.പി.ഒമാരായ ഹമീദ്, ഷഹേഷ്, മനോജ്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.