രാജസ്ഥാനിൽ 11 കാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രായപൂർത്തിയാകാത്ത രണ്ട് ബന്ധുക്കൾ പിടിയിൽ
text_fieldsജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായി ഗുരുതരാവസ്ഥയിലായ 11കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളായ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഉദയ്പൂരിലെ അമ്പമാതാ താന ഭാഗത്താണ് സംഭവം.
രക്ഷിതാക്കൾക്കൊപ്പം അമ്മായിയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി. അമ്മായിയുടെ 13ഉം 15ഉം വയസുള്ള മക്കളാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ കുട്ടിക്ക് ഉടൻ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു.
ചികിത്സിച്ച ഡോക്ടർമാരോട് കുട്ടി പറഞ്ഞപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിഞ്ഞത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് കസിൻസ് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കി ഇരുവരെയും ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.