x, സ്മൈൽ ഇമോജി എന്നിവ ലഹരിയുടെ കാരിയർ അടയാളങ്ങൾ, സ്കൂളിലെ 50 വിദ്യാർഥികൾ പിടിയിലെന്ന് വെളിപ്പെടുത്തൽ
text_fieldsകോഴിക്കോട്: ലഹരി സംഘം കാരിയറാക്കിയ അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നവയാണ്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 12 കാരി പറയുന്നു. ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി. x എന്നെഴുതിയും സ്മൈൽ ഇമോജി എന്നിവയാണ് സംഘം കയ്യിൽ വരച്ച് നൽകുന്നത്. തനിക്ക് x എന്നാണ് വരച്ച് നൽകിയതെന്നും വിദ്യാർഥിനി പറയുന്നു.
എട്ടാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ കുറച്ച് കാലമായി കടന്നുപോയത് അവിശ്വസനീയമായ അനുഭവങ്ങളിലൂടെയാണ്.സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്ന ഈ വിദ്യാർഥിനി. കൂടുതല്‍ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിച്ചാണ് കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും മറ്റും ലഹരി ഉപയോഗിച്ചത്. ഒടുവില്‍ എംഡിഎംഎയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുളള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂനിഫോമില്‍ ലഹരി കൈമാറ്റത്തിന്റെ വക്താക്കളായി. സ്കൂളിലെ 50 വിദ്യാർഥികൾ സംഘത്തിെ ൻറ പിടിയിലാണെന്ന് വിദ്യാർഥിനി പറയുന്നു.
തലശേരി ഡൗൺ ടൗൺ മാൾ പരിസരത്താണിവർ ലഹരിലെത്തിച്ചത്. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ കെട്ടിവെച്ച ഒരാൾ വന്ന് എല്ലാം വാങ്ങി. ഇതിന്റെ മറ്റ് കാര്യങ്ങനെ ക്കുറിച്ച് അറിയില്ലെന്നും കുട്ടിപറയുന്നു. വിഷയം ചോമ്പാല പൊലീസിൽ അറിയിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.