ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് പട്ടിണിക്കിട്ടു, മാസങ്ങളോളം ക്രൂര മർദനം; ഒടുവിൽ 13കാരിയെ പൊലീസ് രക്ഷപ്പെടുത്തി
text_fieldsന്യൂഡൽഹി: വീട്ടിൽ ജോലിചെയ്തിരുന്ന 13കാരിക്ക് ദമ്പതികളുടെ ക്രൂരമർദനം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശിനിയാണ് മർദനത്തിനിരയായത്. മാസങ്ങളായി പെൺകുട്ടിയെ ദമ്പതികൾ മർദനത്തിനിരയാക്കിയതായി പൊലീസ് അറിയിച്ചു. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.
കുറച്ചുമാസങ്ങൾക്ക് മുമ്പ് തങ്ങളുടെ മൂന്ന് മാസം പ്രായമായ മകളെ പരിചരിക്കുന്നതിനായി ദമ്പതികൾ ഒരു സ്വകാര്യ ഏജൻസി വഴി പെൺകുട്ടിയെ ജോലിക്കെടുത്തത്. നന്നായി പണിയെടുക്കുന്നില്ലെന്നും ഭക്ഷണം മോഷ്ടിച്ചുവെന്നും ആരോപിച്ച് ഇവർ പെൺകുട്ടിയെ പട്ടിണിക്കിടുകയും ചൂടാക്കിയ ഇരുമ്പു ദണ്ഡും വടികളുമുപയോഗിച്ച് മർദിക്കുകയുമായിരുന്നു. ബാക്കിവന്ന ഭക്ഷണം ചവറ്റുകുട്ടയിൽ നിന്നെടുത്താണ് കുട്ടി കഴിച്ചിരുന്നത്.
പെൺകുട്ടിയെക്കുറിച്ച് സാമൂഹികപ്രവർത്തക ട്വീറ്റ് ചെയ്തതോടെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന ദമ്പതികൾക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും പൊലീസ് പെൺകുട്ടിയെ രക്ഷിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ചതവുകളും പൊള്ളലേറ്റ പാടുകളുമുണ്ട്. പെൺകുട്ടി ചികിത്സയിലാണെന്നും ദമ്പതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തതായും പൊലീസ് അറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.