സ്പെഷ്യൽ ജഡ്ജും സ്റ്റാഫ് അംഗങ്ങളും 14കാരനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി
text_fieldsജയ്പൂർ: 14 കാരനെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്പെഷ്യൽ ജഡ്ജിനും രണ്ട് സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് സംഭവം. സ്പെഷ്യൽ ജഡ്ജ് ജിതേന്ദ്ര സിങ് ഗോലിയ ആൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ ഞായറാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. ടെന്നിസ് ക്ലബിൽ വെച്ചാണ് ഗോലിയ കുട്ടിയുമായി ചങ്ങാത്തത്തിലായത്. ഒരുമാസമായി ഗോലിയയും സ്റ്റാഫ് അംഗങ്ങളായ അൻശുൽ സോണിയും രാഹുൽ കത്താരയും തന്‍റെ മകനെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് മാതാവ് പരാതിയിൽ പറയുന്നു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയായിരുന്നു ചൂഷണം.
കുറ്റം പുറത്തറിഞ്ഞത് ഇങ്ങനെ
ഒക്ടോബർ 28ന് ജഡ്ജ് കുട്ടിയെ വീട്ടിൽ ഇറക്കിക്കൊടുക്കുന്നതിനിടെയാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്. കൗമാരക്കാരനെ ജഡ്ജ് ചുംബിക്കുന്നത് ബാൽക്കണിയിലിരുന്ന മാതാവ് കാണുകയായിരുന്നു. അമ്മ നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടി തന്‍റെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. ജഡ്ജും കൂട്ടാളികളും അപകടകാരികളാണെന്നും മകൻ മാതാവിനോട് പറഞ്ഞു.
പോക്സോ കേസ് എടുത്തതിന് പിന്നാലെ രാജസ്ഥാൻ ഹൈകോടതി രജിസ്ട്രാർ ജനറൽ ജഡ്ജിയെ സസ്പെൻഡ് ചെയ്തു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭരത്പൂർ എ.സി.ബി സർക്കിൾ ഓഫിസർ പരമേശ്വർ യാദവും ജഡ്ജിയുടെ ജോലിക്കാരനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. കേസ് പിൻവലിച്ചില്ലെങ്കിൽ കുട്ടിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.