പ്രേതബാധ ഒഴിപ്പിക്കൽ: 14കാരിക്ക് മന്ത്രവാദിയുടെ ക്രൂര മർദ്ദനം
text_fieldsഛത്ര: പ്രേതബാധ ഒഴിപ്പിക്കൽ ചികിത്സക്കിടെ 14കാരിക്ക് മന്ത്രവാദിയുടെ ക്രൂര മർദ്ദനം. ജാർഖണ്ഡിലെ ഛാത്രയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ മന്ത്രവാദിയായ എം.ഡി വാഹിദിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു.
ഹോളി ആഘോഷങ്ങൾക്ക് ശേഷം കുട്ടി ശാരീരീക അസ്വസ്ഥതകൾ നേരിട്ടിരുന്നു. ബാധ ഒഴിപ്പിക്കാനുള്ള കർമ്മങ്ങൾ ചെയ്യുന്നതിലൂടെ പെൺകുട്ടി ആരോഗ്യവതിയാകുമെന്ന് വാഹിദ് കുടുംബത്തിന് ഉറപ്പു നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബം ചികിത്സക്ക് അനുമതി നൽകിയത്.
ചികിത്സക്കെന്ന വ്യാജേന പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ധൂപം കൊണ്ട് ദേഹത്ത് പൊള്ളലേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ കൈകളിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.
ആരോഗ്യനില മോശമായതിനെ തുടർന്ന് പെൺകുട്ടിയെ ഛാത്രയിലെ സദാർ ആശുപത്രയിലേക്കും പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.