ബൈക്ക് പോത്തിനെ ഇടിച്ചു; ഝാർഖണ്ഡിൽ 16കാരനെ ജനക്കൂട്ടം മർദിച്ചു കൊന്നു
text_fieldsറാഞ്ചി: ബൈക്ക് പോത്തിനെ ഇടിച്ചതിനെ തുടർന്ന് ജനക്കൂട്ടം 16കാരനെ മർദിച്ചു കൊലപ്പെടുത്തി. ഝാർഖണ്ഡിലെ ധുംക ജില്ലയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ഫുട്ബാൾ മത്സരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു 16കാരൻ. താതി ഗ്രാമത്തിൽ വെച്ച് ബൈക്ക് ഒരു പോത്തിനെ ഇടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയും സ്ഥലത്തുണ്ടായിരുന്ന ആളുകളും തമ്മിൽ വാക്കേറ്റമുണ്ടായി. പോത്തിന്‍റെ ഉടമക്ക് നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞെങ്കിലും ജനക്കൂട്ടം ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മർദനത്തിൽ ബോധരഹിതനായ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 16കാരന്‍റെ സുഹൃത്തുക്കൾക്കും മർദനമേറ്റിരുന്നു. ഇവർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.