ബംഗളൂരുവിൽ 16കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ഏഴുപേർ പിടിയിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ ഏഴു പേരെ പൊലീസ് പിടികൂടി. മറ്റൊരു പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതിയായ യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം വിഡിയോ പകർത്തുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവും ഏഴു സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്നശേഷം പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.