മധ്യപ്രദേശിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
text_fieldsഭോപാൽ: മധ്യപ്രദേശിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. സെപ്റ്റംബർ 12ന് ഭോപാലിലെ ഗുൻഗ പ്രദേശത്താണ് സംഭവം. റായ്സൻ ജില്ലയിലെ സാഞ്ചി സ്വദേശിനിയായ 10ക്ലാസുകാരിയെയാണ് മൂന്ന്പേർ ചേർന്ന് പീഡിപ്പിച്ചത്.
റായ്സൻ ജില്ലയിലെ മഹിള പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കേസിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. അസുഖബാധിതയായ സഹോദരിയെ സഹായിക്കാനായാണ് പെൺകുട്ടി ഗുൻഗയിൽ എത്തിയത്. സംഭവം നടക്കുേമ്പാൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മതപരമായ സംഭാവന സ്വീകരിക്കാനായി എത്തിയതായിരുന്നു പ്രതികൾ. മൂന്ന് പ്രതികളെയും തിരിച്ചറിയാനാകുമെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു.
രണ്ടുപ്രതികൾ ബലാത്സംഗം ചെയ്തപ്പോൾ മൂന്നാമൻ അത് മൊബൈലിൽ പകർത്തുകയായിരുന്നുവെന്നാണ് പരാതി. പരാതി നൽകിയാൽ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
റായ്സനിലെ സ്വന്തം വീട്ടിലെത്തിയ ശേഷം പെൺകുട്ടി സംഭവം പിതാവിനോട് വിവരിക്കുകയായിരുന്നു. ശേഷം ഇരുവരും സാഞ്ചിയിലെ പൊലീസ് സ്റ്റേഷനിലെത്തി. ഇവിടെ നിന്നാണ് റായ്സനിലെ മഹിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ നിർദേശം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.