Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right16കാരിയെ പീഡിപ്പിച്ച...

16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിന തടവ്

text_fields
bookmark_border
8,330 Indian prisoners in foreign jails, more than 4,000 in Gulf, MEA tells Parliament
cancel
camera_alt

പ്രതീകാത്മക ചിത്രം

ത​ല​ശ്ശേ​രി: 16കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 26 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും. ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​സ്. അ​രു​ണി​നെ (20) ആ​ണ് ത​ല​ശ്ശേ​രി പോ​ക്സോ സ്​​പെ​ഷ​ൽ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി​റ്റി വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

ടി​ക് ടോ​ക് മീ​റ്റി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വ​ശീ​ക​രി​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. 2019 ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 26 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, പേ​ട്ട, നേ​ര്യ​മം​ഗ​ലം, മൂ​ന്നാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. വി​വി​ധ വ​കു​പ്പു​ക​ൾ​പ്ര​കാ​ര​മാ​ണ് 26 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.സി.​ഐ എം.​പി. ആ​സാ​ദാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. പി.​എം. ഭാ​സു​രി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ImprisonmentPocsoRape
News Summary - 16-year-old-girl-rape-man-arrest
Next Story