ഹോണടിച്ചിട്ടും സൈഡ് നൽകിയില്ലെന്ന് കുറ്റപ്പെടുത്തി ബധിരനും മൂകനുമായയാളെ 16കാരി കുത്തിക്കൊന്നു
text_fieldsറായ്പൂർ: ടൂവീലറിൽ സഞ്ചരിക്കവേ, താൻ ഹോണടിച്ചിട്ടും സൈഡ് നൽകിയില്ലെന്നാരോപിച്ച് ബധിരനും മൂകനുമായയാളെ 16കാരി കുത്തിക്കൊന്നു. റായ്പൂരിലെ ആസാദ് ചൗക് പൊലീസ് സ്റ്റേഷൻ പരിധിയിൽ കങ്കലിപുരയിലാണ് സംഭവം.
പെൺകുട്ടി ടൂവീലറിൽ സഞ്ചരിക്കുമ്പോൾ ബധിരനായ വ്യക്തി സൈക്കിളിൽ പോവുകയായിരുന്നു. താൻ നിരവധി തവണ ഹോണടിച്ചിട്ടും സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് പെൺകുട്ടി വണ്ടി നിർത്തി ഇയാളെ ആക്രമിച്ചതെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ഡി.സി. പട്ടേൽ പറഞ്ഞു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ പിന്നീട് മന്ദിർ ഹസാദ് പ്രദേശത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയെ തിങ്കളാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.