Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightശല്യപ്പെടുത്തിയതിന്​...

ശല്യപ്പെടുത്തിയതിന്​ പിതാവ്​ മർദിച്ചു; 16കാരിയെ മഴുകൊണ്ട്​ വെട്ടിക്കൊന്നു

text_fields
bookmark_border
delhi axe attack
cancel

ന്യൂഡൽഹി: മാസങ്ങളായി ശല്യപ്പെടുത്തിയിരുന്ന യുവാവ്​ 16കാരിയെ മഴുകൊണ്ട്​ വെട്ടിക്കൊന്നു. ചൊവ്വാഴ്​ചയാണ്​ 21കാരൻ അറസ്​റ്റിലായത്​. അയൽവാസിയായ പ്ലസ്​ വൺ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതിയെ ഹരിയാനയിലെ സഹോദരിയുടെ വീട്ടിൽ വെച്ചാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.

'സൗത്ത്​ കാമ്പസ്​ പൊലീസ്​ സ്​റ്റേഷനിൽ നിന്നാണ്​ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയതായി ഞങ്ങൾക്ക്​ സന്ദേശം ലഭിച്ചത്​. അവളെ സഫ്​ദർജങ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ട്' -പൊലീസ്​ കമീഷണർ ഇൻഗിത്​ പ്രതാപ്​ സിങ്​ പറഞ്ഞു​.

ഡൽഹിയിലെ മോട്ടിഭാഗ്​ പ്രദേശത്തുകാരനായ പ്രതി പ്രവീൺ തൊഴിൽരഹിതനായിരുന്നു. മാസങ്ങളായി പിറകേനടന്ന്​ ശല്യം ചെയ്യുന്നത്​ സഹിക്ക വയ്യാതെ പെൺകുട്ടി ഇക്കാര്യം പിതാവിനോട്​ തുറന്നു പറഞ്ഞു. ഇതോടെ പിതാവ്​ പ്രവീണിനെ മർദിച്ചു. ഇതിന്‍റെ ദേഷ്യത്തിലാണ്​ പ്രതി പെൺകുട്ടിയെ ​െകാലപ്പെടുത്തിയത്​.

ഒരുമാസം മുമ്പ്​ ആർ.കെ പുരത്ത്​ നിന്ന്​ പ്രതി മഴു വാങ്ങി. പിറന്നാൾ ദിവസത്തിന്​ മുമ്പ്​ കൊല്ലുമെന്ന്​ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി മരിച്ച പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.

കഴിഞ്ഞ ദിവസം വീട്ടിലേക്ക്​​ മടങ്ങുന്നത്​ വഴിയാണ്​ പ്രവീൺ പെൺകുട്ടിയുടെ മുഖത്ത്​ മഴുകൊണ്ട്​ ​െവട്ടിയത്​. കൺപീലിക്കരികിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stalker Hacks WomanHacked to deathdelhi
News Summary - 16 year old Hacked To Death With An Axe By Stalker
Next Story