Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stop Rape
cancel
Homechevron_rightNewschevron_rightCrimechevron_rightബലാത്സംഗം ചെയ്​ത​...

ബലാത്സംഗം ചെയ്​ത​ പ്രതിക്ക്​ ജാമ്യം; മ​േനാവിഷമത്തിൽ 16കാരി ആത്മഹത്യ ചെയ്​തു

text_fields
bookmark_border

മുംബൈ: നാഗ്​പൂരിൽ ബലാത്സംഗ കേസ്​ പ്രതിക്ക്​ ജാമ്യം ലഭിച്ചതിൽ മനംനൊന്ത്​ ഇരയായ 16കാരി ആത്മഹത്യ ചെയ്​ത നിലയിൽ. നാഗ്​പൂരിലെ ജാരിപട്​ക പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ്​ സംഭവം.

ത​ട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്​ത പ്രതിക്ക്​ ജാമ്യം ലഭിച്ചത്​ അറിഞ്ഞതിന്​ ശേഷം പെൺകുട്ടി മാനസിക വിഷമത്തിലായിരുന്നു. തുടർന്ന്​ തിങ്കളാഴ്ച കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജൂണി​ൽ രണ്ടാനമ്മയുടെ ബന്ധു ​പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പൊലീൽ പരാതി നൽകിയിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽനിന്ന്​ ​16കാരിയെ കണ്ടെത്തി. പ്രതിക്കെതിരെ പോക്സോ കേസ്​ ചുമത്തി അറസ്റ്റ്​ ചെയ്യുകയും ചെയ്​ത​ു. ​

കേസിൽ പൊലീസ്​ കുറ്റപത്രം സമർപ്പിക്കുകയും ചെയ്​തിരുന്നു. എന്നാൽ, പ്രതിക്ക്​ ജാമ്യം ലഭിക്കുകയായിരുന്നു. ഇതറിഞ്ഞ പെൺകുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നും പൊലീസ്​ പറയുന്നു.

അതേസമയം പ്രതിയിൽ നിന്ന്​ പെൺകുട്ടിക്ക്​ ഭീഷണിയുണ്ടായിരുന്നില്ലെന്നും കേസിൽ അന്വേഷണം നടത്തുമെന്നും പൊലീസ്​ അറിയിച്ചു. അതിവേഗ കോടതിയിൽ കേസ്​ പരിഗണിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും ​മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRapeSuicide
News Summary - 16 yr old rape victim died by suicide after the accused released on bail
Next Story