Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനേഴുകാരിയെ...

പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
cancel

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ടയിൽ താമസിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം മൂന്നുമാസമായി പലതവണ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണുഭവനിൽ വിഷ്ണുവാണ് (25) അറസ്റ്റിലായത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾ ആന പാപ്പാനാണ്. പൊലീസ്ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രതീഷ് കുമാർ, സി.പി.ഒമാരായ അരുൺ, സനൽ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയിലെ വീട്ടിൽനിന്ന് പിടികൂടിയത്. പ്രതിയെ പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girlmolested
News Summary - 17-year-old girl was molested: the accused is in custody
Next Story