പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; 47കാരനും മകനും പിടിയിൽ
text_fieldsവിശാഖപട്ടണം: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 47കാരനും മകനും പിടിയിലായതായി പൊലീസ്. വിശാഖപട്ടണം ബംഗൂർ നഗർ ലിങ്ക് റോഡ് പൊലീസാണ് ശനിയാഴ്ച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കൗമാരക്കാരനായ മകനാണ് തട്ടിപ്പ് സംഘം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ‘ഡോൺ വി.ഐ.പി’ എന്നാണ് 17കാരൻ സംഘാംഗങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. രണ്ട് വർഷമായി ഇവരുടെ കുടുംബം മുഴുവൻ ഈ റാക്കറ്റിനുവേണ്ടി പ്രവർത്തിക്കുകയാണെന്നും പൊലീസ് പറയുന്നു.
ഇവരുടെ തട്ടിപ്പുരീതിയെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങിനെ:
സംഘത്തിലെ അംഗങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് നടിച്ച് ഇരകളെ വിളിക്കുകയും അവരുടെ പേരിൽ ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പറയുകയും ചെയ്യും. പിന്നീട്, സൈബർ ക്രൈംബ്രാഞ്ചിലെ ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേരിലുള്ള ഒരു സ്കൈപ്പ് കോൾ വഴി ഇരകളെ വിളിക്കുകയും അവരെ അന്വേഷണത്തിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യും.
പേടിെച്ചത്തുന്ന ഇരയെ അറസ്റ്റ് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തുടർന്ന് തട്ടിപ്പുകാർ വിഷയം ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യും. ബംഗൂർ നഗർ ലിങ്ക് റോഡ്, വൻറായ്, നഗരത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ അടുത്തിടെ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾ പുണെ ആസ്ഥാനമായുള്ള രണ്ട് സ്ത്രീകളിൽ നിന്ന് 6.89 ലക്ഷം കബളിപ്പിച്ചതായും പൊലീസ് പറഞ്ഞു.അറസ്റ്റിലായ സംഘാംഗത്തിന്റെ ചോദ്യം ചെയ്യലിൽനിന്ന് പ്രതിദിനം ഒരു ശതമാനം കമ്മീഷനോ ഏകദേശം 10 ലക്ഷം രൂപയോ ഇവർ സമ്പാദിക്കുന്നുണ്ടെന്ന് മനസിലായതായും പൊലീസ് കൂട്ടിച്ചേർത്തു’.
ബംഗൂർ നഗർ ലിങ്ക് റോഡ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ പ്രമോദ് താവ്ഡെ, സൈബർ യൂനിറ്റിന്റെ ഭാഗമായ എ.പി.ഐ വിവേക് താംബെ, എ.പി.ഐ രാഹുൽ ഭാദർഗെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.