ഒന്നാം മോദി സർക്കാറിന്‍റെ കാലത്ത് നടന്നത് 1.71 ലക്ഷം ബലാത്സംഗങ്ങൾ
text_fieldsന്യൂഡൽഹി: ഒന്നാം മോദി സർക്കാറിന്‍റെ കാലത്ത് 2015-2019 കാലയളവിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്1.71 ലക്ഷം ബലാത്സംഗ കേസുകൾ. കേന്ദ്ര സർക്കാർ ബുധനാഴ്ച പാർലമെന്‍റിൽ അറിയിച്ചതാണ് ഇക്കാര്യം. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
2015നും 2019 നും ഇടയിൽ മധ്യപ്രദേശിൽ മാത്രം 22,753 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് കേന്ദ്ര മന്ത്രി അജയ് കുമാർ രാജ്യസഭയെ അറിയിച്ചു. രാജസ്ഥാൻ (20,937), ഉത്തർപ്രദേശ് (19,098), മഹാരാഷ്ട്ര (14,707) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ അഞ്ചുവർഷത്തിനിടെ 8,051 ബലാത്സംഗക്കേസുകളാണുണ്ടായത്. ഇക്കാലയളവിൽ 2016 ലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്തത്. 2015ൽ 34,651 ബലാത്സംഗേകസുകളാണ് പൊലീസ് എടുത്തത്. 2017-32,559, 2018-33356, 2019-32,033 എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിലെ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.