മുംബൈ വിമാനത്താവളത്തിൽ 10 കോടിയുടെ സ്വർണവുമായി 18 യുവതികൾ പിടിയിൽ
text_fieldsമുംബൈ: വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍. സുഡാൻ സ്വദേശികളാണ് പിടിയിലായത്. ചത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
കൂടാതെ, ഒരു ഇന്ത്യക്കാരിയും അറസ്റ്റിലായിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിൽ ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വർണവും 16 ലക്ഷം രൂപയുടെ വിദേശ കറൻസിയും 88 ലക്ഷം രൂപയുടെ ഇന്ത്യൻ നോട്ടുകളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം യു.എ.ഇയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു.തുടർന്നാണിവർ പിടിയിലാവുന്നത്. യുവതികളുടെ ശരീരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.