Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമെഡിക്കൽ ഷോപ്...

മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് 1.80 ലക്ഷം കവർന്നു

text_fields
bookmark_border
മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് 1.80 ലക്ഷം കവർന്നു
cancel
camera_alt

ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി റോ​ഡി​ൽ ക​വ​ർ​ച്ച ന​ട​ന്ന മെ​ഡി​ക്ക​ൽ ഷോ​പ് ഭാ​ഗ​ത്ത്​ പൊ​ലീ​സ് നാ​യു​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു

ചാവക്കാട്: ചാവക്കാട് ആശുപത്രിപ്പടിയിലെ മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് കവർച്ച. വി കെയർ മെഡിക്കൽസിൽനിന്നാണ് 1.80 ലക്ഷം കവർന്നത്. തിങ്കളാഴ്ച പുലർച്ച 2.30 ഓടെയാണ് സംഭവം. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തുകയറി മുകൾ നിലയിലെ ഓഫിസ് തുറന്ന് മേശയിലെ പൂട്ട് തകർത്താണ് പണം കവർന്നത്. വിവരമറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.

വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിന്‍റെ 200 മീറ്റർ അകലെ വടക്കുനിന്ന് 50 രൂപ നോട്ടും സ്ഥാപനത്തിന്‍റെ ബില്ലുകളും ഒരു ന്യൂസ്പേപ്പറും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മെഡിക്കൽ ഷോപ്പിന് സമീപത്തെ എല്ലാ വീടുകളിലെയും സി.സി ടി.വി കാമറ പൊലീസ് പരിശോധിച്ചുവരുകയാണെന്നും മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftmedical shop
News Summary - 1.80 lakh was stolen by breaking into a medical shop
Next Story