ഹരിയാനയിൽ വിഷമദ്യ ദുരന്തം: 19 മരണം
text_fieldsചണ്ഡീഗഢ്: ഹരിയാനയിൽ വിഷമദ്യ ദുരന്തത്തിൽ 19 പേർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ കോൺഗ്രസ് നേതാവിന്റെയും ജനനായക് ജനത പാർട്ടി നേതാവിന്റെയും മക്കളുണ്ട്.
യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമങ്ങളിലും അയൽപക്കത്തെ അംബാല ജില്ലയിലുമാണ് മരണം സംഭവിച്ചത്. വിഷമദ്യ ദുരന്തത്തിൽ മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മുമ്പും സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടായിട്ടുണ്ടെങ്കിലും അതിൽ നിന്ന് പാഠം പഠിക്കുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടെന്ന് പാർട്ടികൾ ആരോപിച്ചു. സംസ്ഥാനത്ത് റെയ്ഡ് തുടരുകയാണ്.
എന്നാൽ, തങ്ങളുടെ ജീവനെ ഭയന്ന് ഈ മദ്യവിൽപ്പനക്കാർക്കെതിരെ തുറന്ന് പറയാൻ ഗ്രാമവാസികൾ ഭയപ്പെടുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾ ജില്ലയിൽ അനധികൃതമായി നിർമിച്ച വ്യാജ മദ്യം കഴിച്ച് വ്യാഴാഴ്ച അംബാലയിൽ മരിച്ചതായി പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയിൽ നിർമിച്ച 200 വ്യാജമദ്യം അംബാല പൊലീസ് പിടിച്ചെടുത്തു. 14 ഒഴിഞ്ഞ ഡ്രമ്മുകളും അനധികൃത മദ്യം നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ യമുനാനഗർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.