Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 2:52 AM GMT Updated On
date_range 21 April 2022 2:52 AM GMTഒമ്പതാം ക്ലാസുകാരിക്ക് അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച 19കാരൻ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
താനൂർ: ഫേസ്ബുക്കിലൂടെ വ്യാജ വിലാസവും ഫോട്ടോയും നൽകി ഒമ്പതാം ക്ലാസുകാരിയെ പരിചയപ്പെട്ട ശേഷം മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി ഭരതിനെയാണ് (19) താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്.
ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിലാണ് താനൂർ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പും ഐ.ടി ആക്ട് വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. ഇൻസ്പെക്ടർ അബ്ബാസ് അലി, എസ്.സി.പി.ഒമാരായ സലേഷ്, അമൽ എന്നിവരടങ്ങിയ അന്വേഷണ സഘം പ്രതിയെ ആലപ്പുഴയിൽനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story