പൊലീസുകാരനെ വെടിെവച്ച് കൊന്ന കേസ്: രണ്ട് പേർ പിടിയിൽ
text_fieldsഇംഫാൽ: മണിപ്പൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഫിലിപ്പ് ഖൈഖോലാൽ ഖോങ്സായ്, ഹേംഖോലാൽ മേറ്റ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ ഫിലിപ്സ് ഖോംഗ്സായിയെ ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണത്തിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് ചെയ്തത്.
കെ. മൗൽസാംഗ് ഗ്രാമത്തിലെ തലവനും മേറ്റ് ട്രൈബ് യൂണിയൻ ഫിനാൻസ് സെക്രട്ടറിയുമായ ഹേംഖോലാൽ മേറ്റ് ആണ് അറസ്റ്റിലായ മറ്റൊരാൾ. മോറെയിലെ ഒരു പുതിയ ഹെലിപാഡിന്റെ ജോലിക്ക് മേൽനോട്ടം വഹിക്കുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥനായ ചിങ്തം ആനന്ദ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
2023 ഒക്ടോബർ 31-നായിരുന്നു സംഭവം. അതേദിവസം തന്നെ മണിപ്പൂരിലേക്ക് എത്തിയ സൈനികരെ ആക്രമിച്ചതിനാണ് ഹേം ഖോലാലിനെ പൊലീസ് പിടികൂടിയത്. ജാർഖണ്ഡിലെ പലമാവു ജില്ലയിൽ നിന്നാണ് കാർ വന്നതെന്നും അതിൽ ഉണ്ടായിരുന്നവർ ഹൈദർനഗർ പ്രദേശവാസികളാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.