പ്രവാചകനിന്ദ: ഹൈദരാബാദിൽ രണ്ടുപേർക്കെതിരെ കേസ്
text_fieldsഹൈദരാബാദ്: വാട്സ് ആപും ഇൻസ്റ്റഗ്രാമും വഴി പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് ഹൈദരാബാദിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ഹൈദരാബാദ് സ്വദേശികളായ രാജീവ് സിങ്, സതീഷ് ജാധവ് എന്നിവർക്കെതിരെയാണ് ജീദിമെൽറ്റ പൊലീസ് കേസെടുത്തത്. ഇരുവരും വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും ഇൻസ്റ്റ്ഗ്രാം വഴി പ്രവാചകനെ നിന്ദിക്കുകയായിരുന്നു. തുടർന്ന് ഇതിനെതിരെ പരാതി ഉയരുകയായിരുന്നു.
ഹൈദരാബാദിൽ ഇതാദ്യമായല്ല പ്രവാചകനിന്ദ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022ൽ ബി.ജെ.പി എം.എൽ.എ രാജ സിങ് പ്രവാചകനെ നിന്ദിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. തുടർന്ന് ഹൈദരാബാദിൽ കലാപസമാന അന്തരീക്ഷമുണ്ടായി. നിരവധി മുസ്‍ലിം യുവാക്കളാണ് അന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധത്തിനൊടുവിൽ ബി.ജെ.പി എം.എൽ.എയെ അറസ്റ്റ് ചെയ്ത് മൂന്നുമാസം ജയിലിലടക്കുകയും ചെയ്തു.
പിന്നീട് രാജാ സിങ്ങിനെ ബി.ജെ.പിയും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജാസിങ്ങിന്റെ സസ്‍പെൻഷൻ പിൻവലിക്കുകയും മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് നൽകുകയും ചെയ്തു. കുറ്റാരോപിതനായ ഒരു വ്യക്തി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹം മനപൂർവം പ്രവാചക നിന്ദ നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അമിത്ഷായെ പരിഹസിച്ച ആക്ഷേപ ഹാസ്യ കലാകാരൻ മുനവ്വർ ഇഖ്ബാൽ ഫാറൂഖിക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്ന് ബി.ജെ.പി ന്യായീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.