Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബ തർക്കത്തിനിടെ...

കുടുംബ തർക്കത്തിനിടെ വീടിന് തീയിട്ടു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
crime
cancel
Listen to this Article

ഇൻഡോർ: കുടുംബ വഴക്കിനു പിന്നാലെ ബന്ധു വീടിന് തീ കൊളുത്തിയതിനെ തുടർന്ന് രണ്ട് കുട്ടികൾ പൊള്ളലേറ്റു മരിച്ചു. മധ്യപ്രദേശിലെ രാജേന്ദ്ര നഗർ പരിസരത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

വിവാഹശേഷം മറ്റൊരു പുരുഷനുമായുള്ള പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധുവായ ബർഖ മേദ (25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനിടെ രോഷാകുലയായ ബർഖ രാജേന്ദ്ര നഗർ പ്രദേശത്തെ ചേരിയിലെത്തി, സഹോദരന്‍റെ വീടിന് തീവെക്കുകയുമായിരുന്നു.

സഹോദരന്റെ മക്കളായ നന്ദു (4), മുസ്‌കാൻ (6) എന്നിവരാണ് മരിച്ചത്. തീ നിയന്ത്രണവിധേയമാക്കുമ്പോഴേക്കും കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നതായി ഇൻഡോർ പൊലീസ് കമീഷണർ ഹരിനാരായണാചാരി മിശ്ര പറഞ്ഞു. സംഭവസമയത്ത് മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsindoreFamily dispute
News Summary - 2 minor girls charred to death as aunt sets house in fire
Next Story