പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം 56 കഷണങ്ങളാക്കി മുറിച്ചിരുന്നു; 'മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയത് നാല് സ്ഥലങ്ങളിൽനിന്ന്'
text_fieldsപത്തനംതിട്ട: ഇലന്തൂരിൽ സ്ത്രീകളെ കൊലപ്പെടുത്തിയത് നരബലിയുടെ ഭാഗമായാണെന്ന് ദക്ഷിണമേഖലാ ഡി.ഐ.ജി ആർ.നിശാന്തിനി സംഭവ സ്ഥലത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന അന്വേഷിക്കുകയാണ്. നാലു സ്ഥലത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയത്.
ആദ്യം കണ്ടെത്തിയ പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം 56 കഷണങ്ങളാക്കി മുറിച്ചിരുന്നു. റോസ്ലിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം വൻ താഴ്ചയുള്ള കുഴിയിൽ ഉപ്പ് വിതറിയശേഷം 22 കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ രാത്രിയിൽ കണ്ടെത്തി. കുഴിയിൽ ബാഗും ചെരിപ്പും മൺകുടവും കണ്ടെത്തി. കുഴി മൂടിയശേഷം മഞ്ഞളും നട്ടു. പലതരത്തിലെ നിരവധി ആയുധങ്ങൾ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം നടത്തി ഒരുദിവസം മൃതദേഹം സൂക്ഷിച്ചശേഷം അടുത്ത ദിവസം കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. ശരീര അവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് നടത്തി കോട്ടയം മെഡിക്കൽകോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം ഉൾപ്പെടെ നടപടികൾ നടക്കുന്നത്. വീട്ടിൽനിന്ന് കണ്ടെത്തിയ ആയുധങ്ങളിൽ കൊലക്ക് ഉപയോഗിച്ചത് ഏതാണെന്ന് തിരിച്ചറിയാനുണ്ട്. പ്രതികളായ ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ തമ്മിൽ നേരത്തേ തന്നെ സാമ്പത്തിക ഇടപാടുകളുണ്ട്- നിശാന്തിനി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.