Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stop Rape
cancel
Homechevron_rightNewschevron_rightCrimechevron_rightമുംബൈയിൽ 20 കാരിയെ...

മുംബൈയിൽ 20 കാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ നിലയിൽ

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിൽ 20കാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ നിലയിൽ. മുംബൈ കുർളയിലാണ്​ സംഭവം. എച്ച്​.ഡി.ഐ.എൽ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലെ ലിഫ്​റ്റ്​ മുറിയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന്​ ഇരയായതായി കണ്ടെത്തി. ത​ലക്കേറ്റ മാരക പരി​ക്കാണ്​ മരണകാരണം.

'വ്യാഴാഴ്​ച വൈകിട്ട്​ കുറച്ച്​ ആൺകുട്ടികൾ വിഡിയോ ചിത്രീകരിക്കുന്നതിനായി ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക്​ പോയി. അവർ അവിടെ ഒരു മൃതദേഹം കാണുകയും പൊലീസിൽ അറിയിക്കുകയായിരുന്നു' -പൊലീസ്​ ഡെപ്യൂട്ടി കമീഷണർ പ്രനയ്​ അശോക്​ പറഞ്ഞു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ വരികയാണെന്നും പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പെൺകുട്ടിയെ തിരിച്ചറിയാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡി.സി.പി അറിയിച്ചു.

സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderRape
News Summary - 20 year old raped and murdered in Mumbais Kurla
Next Story