ഹൈസ്കൂൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതിക്ക് 20 കൊല്ലം തടവും പിഴയും
text_fieldsകോഴിക്കോട്: കളിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടു പോയി ഹൈസ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം തടവും പിഴയും. 2022 ജനുവരി മൂതൽ പല ദിവസങ്ങളിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം പരവൂർ തൊടിയിൽ അൻസാർ എന്ന നാസറിനെയാണ് (62) കോഴിക്കോട് അതിവേഗ പോക്സോ ജഡ്ജി സി.എസ്. അമ്പിളി വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവിനും 85,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് 20 കൊല്ലം അനുഭവിച്ചാൽ മതിയെന്നും പിഴസംഖ്യയിൽനിന്ന് 50,000 രൂപ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ 11 മാസംകൂടി അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത് ഹാജരായി.
കുട്ടിയെ രക്ഷിതാക്കൾ ലഹരിമുക്ത ചികിത്സക്ക് വിധേയമാക്കി വരവേ വീണ്ടും മയക്കുമരുന്ന് നൽകാമെന്ന് വശീകരിച്ച് വരുത്തിയെന്ന് രക്ഷിതാവിന്റെ പരാതിയിൽ കസബ പൊലീസ് മയക്കുമരുന്നടക്കം നാസറിനെ പിടികൂടുകയായിരുന്നു. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ് ആദ്യം അന്വേഷണം നടത്തിയ കേസിൽ പീഡനം മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലായതിനാൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കേസ് റീരജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു, സബ് ഇൻസ്പെക്ടർ വി. മനോജ്കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.